വീട്ടു ജോലിക്കാരെ വിതരണം ചെയ്യുന്ന കമ്പനിക്ക് കീഴിലെ തൊഴിലാളികൾക്ക് കൊവിഡ് വാക്സിൻ നിർബന്ധമാക്കി

0
514

റിയാദ്: സ്വദേശികളുടെ വീടുകളിൽ ജോലിക്ക് നിർത്തിയ റിക്രൂട്ട്മെന്റ് കമ്പനികൾക്ക് കീഴിലെ തൊഴിലാളികൾക്ക് വാക്സിൻ നിർബന്ധമാക്കി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം. വീട്ടു ജോലിക്കാരെ വിതരണം ചെയ്യുന്ന, രാജ്യത്തെ റിക്രൂട്ട്മെന്റ് ഓഫീസുകളിലെയും കമ്പനികളിലെയും മുഴുവൻ തൊഴിലാളികൾക്കും വാക്സിൻ നൽകണമെന്നാണ് മന്ത്രാലയ നിർദേശം. ശവ്വാൽ ഒന്ന് മുതൽ തൊഴിലാളികൾ വാക്സിൻ എടുത്തിരിക്കണമെന്നാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നിർദേശം നൽകിയത്.

വാക്സിൻ എടുക്കാത്തവരാണെങ്കിൽ ഓരോ ഏഴു ദിവസത്തിലും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നേടേണ്ടി വരും. പ്രാദേശികമായി മഹാമാരി സംഭവവികാസങ്ങളും പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ ആശങ്ക, സുരക്ഷ ഉറപ്പുവരുത്തുക, വൈറസ് വ്യാപനം തടയുക എന്നിവ കണക്കിലെടുത്താണ് ഈ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here