ജിദ്ദ: കോട്ടക്കൽ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്നതിന് വേണ്ടി കോട്ടക്കൽ മണ്ഡലം കെഎംസിസി വ്യാഴാഴ്ച രാത്രി ഒമ്പതു മണിക്ക് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഷറഫിയ്യ ഖാലിദ് ബിൻ വലീദ് റോഡിൽ സഫീറോ ഹോട്ടലിന് സമീപമുള്ള കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബുബക്കർ അരിമ്പ്ര, മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായ ഹബീബ് കല്ലൻ, ഇല്യാസ് കല്ലിങ്ങൽ തുടങ്ങിയവർ പങ്കെടുക്കും. സ്ഥാനാർഥി ആബിദ് ഹുസൈൻ തങ്ങൾ ടെലിഫോൺ വഴി അഭിസംബോധന ചെയ്യും.
ഇതോടൊപ്പം പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോവുന്ന മണ്ഡലം കെഎംസിസി ട്രഷറർ ഇബ്രാഹിം ഹാജിക്ക് യാത്രയയ്പ്പ് നൽകപ്പെടും.
ആസന്നമായ നിയമസഭ തെരെഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി കോട്ടക്കൽ മണ്ഡലത്തിൽ നിന്നുള്ള മുഴുവൻ കെഎംസിസി മെമ്പർമാരും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കണമെന്ന് കോട്ടക്കൽ മണ്ഡലം കെഎംസിസി ഭാരവാഹികൾ അഭ്യർത്ഥിച്ചു.