‘ഈദ് മുബാറക്ക്’; നബിദിനത്തിന് ഈദ് ആശംസ നേർന്ന് നടൻ അനിൽ കപൂർ

0
8

മുംബൈ: നബിദിനത്തിന് ഈദ് ആശംസകൾ നേർന്ന് ബോളിവുഡ് നടനും നിർമാതാവുമായ അനിൽ കപൂർ. അല്ലാഹു നിങ്ങളുടെ കുടുംബത്തിൽ സന്തോഷം നിറയ്ക്കട്ടെ എന്നും അനിൽ കപൂർ എക്‌സിൽ പോസ്റ്റ് ചെയ്ത ആശംസാ സന്ദേശത്തിൽ പറയുന്നുണ്ട്.

തിരുത്തലുകളും ട്രോളുകളുമായി നിരവധിപേർ കമന്റ് ബോക്‌സിൽ എത്തിയെങ്കിലും അനിൽ കപൂർ പോസ്റ്റ് പിൻവലിച്ചിട്ടില്ല. ‘നിങ്ങൾക്ക് റംസാൻ മുബാറക്ക്’ എന്ന് ഫാക്ട് ചെക്കർ മുഹമ്മദ് സുബൈർ കമന്റ് ബോക്‌സിൽ കുറിച്ചു. മീലാദ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണെന്ന തിരുത്തലുകളും കമന്റ് ബോക്‌സിലുണ്ട്.