Friday, 13 September - 2024

ജിദ്ദയിൽ പൊടിക്കാറ്റ്

ജിദ്ദ: ജിദ്ദയിൽ കനത്ത പൊടിക്കാറ്റ്. ഇന്ന് രാവിലെ പതിനൊന്നു മണിക്ക് ശേഷം തുടങ്ങിയ പൊടിക്കാറ്റ് ഇപ്പോഴും തുടരുകയാണ്. അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലുമാണ്.

ഇന്ന് ഉച്ചക്ക് മുമ്പ് ആരംഭിച്ച പൊടിക്കാറ്റ് വൈകുന്നേരം ആറു മണി വരെ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. പൊടിക്കാറ്റ് റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചിട്ടില്ല. എന്നാൽ കടൽ – വ്യോമ ഗതാഗതത്തെ ബാധിച്ചതായി അറിവില്ല.

കഴിഞ്ഞ ദിവസങ്ങളിൽ ജിദ്ദയിൽ നല്ല വെയിൽ ആയിരുന്നു. പൊടിക്കാറ്റിനു ശേഷം കാലാവസ്ഥ മാറാൻ സാധ്യതയുണ്ട്.

Most Popular

error: