ജിദ്ദ: ജിദ്ദ സ്പീക്കേഴ്സ് ഫോറം ( ജെ എസ് എഫ് ) നടത്തുന്ന ഇംഗ്ലീഷ് പ്രസംഗ പരിശീലന പരിപാടി ഇന്ന് രാത്രി 7.30 ന് ഷറഫിയ്യ സഫയർ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടത്തപ്പെടും. പ്രസ്തുത പരിപാടിയിൽ ബിസിനസ് സെഷൻ, പ്രിപയേഡ് സ്പീച്, ഇൻസ്റ്റന്റ് സ്പീച് എന്നിവക്ക് പുറമെ സ്പെഷ്യൽ ട്രെയിനിങ് സെഷനും ഉണ്ടായിരിക്കുന്നതാണ്.
മലയാളി പ്രവാസികളുടെ ഇംഗ്ലീഷ് ആശയ വിനിമയ ശേഷി വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യാണ് ജെ എസ് എഫ് വര്ഷങ്ങളായി ഇത്തരം പരിപാടി സംഘടിപ്പിച്ചു വരുന്നത്. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് സൂം ഓൺലൈൻ വഴിയാണ് മാസങ്ങളായി പരിപാടി നടത്തിയിരുന്നത്. എന്നാൽ കോവിഡ് നിയന്ത്രങ്ങളിൽ ഇളവ് വന്നതിനാലാണ് ഇപ്പോൾ പൊതു പരിപാടിയായി നടത്തുന്നത്.
മലയാളി പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ ജെ എസ് എഫ് പ്രസംഗ പരിശീലന പരിപാടിയിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു ഏവർക്കും പങ്കെടുക്കാവുന്നതാണെന്നു പ്രസിഡന്റ് താഹിർ ജാവേദ്, സെക്രട്ടറി ജനറൽ വേങ്ങര നാസർ എന്നിവർ അറിയിച്ചു