റിയാദ്: കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയ കുടുംബങ്ങൾക്ക് ആശ്വാസമായി സഊദി ജവാസാത്ത്. റീ എൻട്രി വിസ കാലാവധി കഴിഞ്ഞാലും തിരിച്ചെത്താമെന്നാണ് ജവാസാത്ത് അറിയിച്ചിരിക്കുന്നത്. സഊദിയിലെ വിദേശികളുടെ ആശ്രിതരുടെ റീ എന്‍ട്രി വിസ കാലാവധി കഴിഞ്ഞാലും പുതിയ വിസയിൽ സഊദിയിലേക്ക് തിരിച്ചെത്താമെന്ന് സഊദി പാസ്പോർട്ട് വിഭാഗം വ്യക്തമാക്കി. റീ എൻട്രിയിൽ സഊദിയിൽ നിന്നും പോയവരിൽ യഥാ സമയം തിരിച്ചെത്താൻ കഴിയാത്തവർക്ക് സഊദിയിലേക്ക് മടക്കം സാധ്യമല്ലെന്ന നിയമം ആശ്രിത വിസക്കാർക്ക് ബാധകമല്ലെന്നാണ് സഊദി പാസ്പോർട്ട് വിഭാഗം അറിയിച്ചിരിക്കുന്നത്. പുതിയ വിസയില്‍ തിരിച്ചെത്തുന്നതിനാണ് അനുവാദമുണ്ടാകുക.
അതേസമയം, നിലവിൽ സഊദിയിൽ നിന്നും റീ എൻട്രിയിൽ നാട്ടിൽ പോയവർ യഥാ സമയം തിരിച്ചു വരാതിരുന്നാൽ മൂന്ന് വര്‍ഷം വരെ വിലക്ക് നിലനില്‍ക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഇത്തരക്കാര്‍ക്ക് പുതിയ വിസയിൽ വരുന്നതിനാലാണ് വിലക്ക്. എന്നാൽ, പഴയ സ്‌പോണ്‍സറുടെ കീഴിലേക്ക് തന്നെ വീണ്ടും വരുന്നതിന് വിലക്ക് തടസ്സമാകില്ലെന്നും ജവാസാത്ത് വൃത്തങ്ങള്‍ നേരത്തെ വിശദീകരിച്ചിട്ടുണ്ട്.
ഗൾഫ് ന്യൂസ് വാർത്തകൾക്ക് വാട്സാപ്പിൽ ജോയിൻ ചെയ്യാൻ 👇