റിയാദ്: സഊദി അറേബ്യ തദ്ദേശീയമായി രൂപകൽപ്പന ചെയ്തു വികസിപ്പിച്ച ശാസ്ത്രീയ ആവശ്യങ്ങൾക്കുള്ള രണ്ടു സാറ്റലൈറ്റുകൾ കസാക്കിസ്ഥാനിലെ ബൈകനൂർ നിലയത്തിൽ നിന്ന് വിജകമരമായി ഭ്രമണപഥത്തിലെത്തിച്ചു.റഷ്യൻ റോക്കറ്റ് ആയ സോയൂസ്-2 സഹായത്തോടെയാണ് വിജയകരമായി വിക്ഷേപിച്ചത്. സഊദി ശാസ്ത്രജ്ഞർ സ്വന്തമായി നിർമ്മിച്ച ശാഹീൻ സാറ്റ്, ക്യൂബ് സാറ്റ് എന്നീ സാറ്റലൈറ്റുകളാണ് റഷ്യൻ സഹായത്തോടെ വിക്ഷേപിച്ചത്.
കസാകിസ്ഥാനിലെ സ്‌പേസ് സെന്ററിൽ നിന്ന് റഷ്യയുടെ സോയൂസ് 2.1a റോക്കറ്റിൽ വിക്ഷേപിച്ചത്. അമേരിക്കൻ കമ്പനിയായ ലിനാ സ്‌പേസ് കമ്പനിയുമായി സഹകരിച്ചാണ് കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആന്റ് ടെക്‌നോളജി ശാഹീൻ സാറ്റ് വികസിപ്പിച്ച് നിർമിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റകളും പ്രയോജനപ്പെടുത്തി ഭൂമിയുടെ കൃത്യതയാർന്ന ചിത്രങ്ങൾ നൽകുന്ന ശാഹീൻ സാറ്റ് കപ്പലുകൾ ട്രാക്ക് ചെയ്യാനും സഹായിക്കും. കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആന്റ് ടെക്‌നോളജി നിർമിക്കുന്ന 17-ാമത്തെ സാറ്റലൈറ്റ് ആണ് ശാഹീൻ സാറ്റ്.
പത്തു സെന്റീമീറ്റർ വീതം നീളവും വീതിയും ഉയരവുമുള്ള, ഒരു കിലോ ഭാരമുള്ള ക്യൂബ് രൂപത്തിലുള്ള സാറ്റലൈറ്റ് ആണ് കിംഗ് സഊദ് യൂനിവേഴ്‌സിറ്റി നിർമിച്ചിരിക്കുന്നത്. ക്യൂബ് രൂപത്തിലുള്ള സാറ്റലൈറ്റ് വിക്ഷേപിക്കുന്ന ആദ്യ സഊദി സർവകലാശാലയാണ് കിംഗ് സഊദ് യൂനിവേഴ്‌സിറ്റി. ചെറുതും വലുതുമായ സാറ്റലൈറ്റുകളുമായും ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനുമായും ആശയവിനിമങ്ങൾ നടത്താൻ സാധിക്കുന്ന ഭൗമനിലയം കിംഗ് സഊദ് യൂനിവേഴ്‌സിറ്റിയിലുണ്ട്.
നേരത്തെ ശനിയാഴ്ച രാവിലെ കസാക്കിസ്ഥാനിൽ നിന്ന് കുതിച്ചുയരുമെന്നായിരുന്നു അറിയിച്ചിരുന്നത്. സാറ്റലൈറ്റ് വിക്ഷേപിക്കുന്ന റഷ്യയുടെ സോയൂസ് 2.1a റോക്കറ്റ് റോക്കറ്റിൽ ഇന്ധനം നിറക്കുകയും മറ്റു നടപടികൾ ആരംഭിക്കുകയും ചെയ്‌തതിന് ശേഷം നീട്ടി വെക്കുകയായിരുന്നു.
വീഡിയോ
ഗൾഫ് ന്യൂസ് വാർത്തകൾക്ക് വാട്സാപ്പിൽ ജോയിൻ ചെയ്യാൻ 👇