കുവൈത്തിൽ കർഫ്യൂ സമയത്തിൽ മാറ്റം: ഇന്ന് മുതൽ വൈകീട്ട് ആറുമുതൽ പുലർച്ചെ അഞ്ചുവരെ

വൈകീട്ട് ആറുമുതൽ രാത്രി പത്തുവരെ ഡെലിവറി സർവീസിന് അനുമതി, രാത്രി എട്ടുവരെ റെസിഡൻഷ്യൽ ഏരിയക്ക് ഉള്ളിൽ നടക്കാൻ അനുമതി

0
834

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് (ചൊവ്വ) മുതൽ കർഫ്യൂ സമയത്തിൽ മാറ്റം വരുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് മുതൽ വൈകീട്ട് ആറുമുതൽ പുലർച്ചെ അഞ്ചുവരെയാണ് കർഫ്യു സമയം. ഇതോടൊപ്പം, റെസ്റ്റാറൻറ്, കഫെ തുടങ്ങിയവക്ക് വൈകീട്ട് ആറുമുതൽ രാത്രി പത്തുവരെ ഡെലിവറി സർവീസിനും അനുമതി നൽകിയിട്ടുണ്ട്. വൈകീട്ട് ആറുമുതൽ എട്ടുവരെ റെസിഡൻഷ്യൽ ഏരിയക്ക് ഉള്ളിൽ നടക്കാൻ അനുമതിയുണ്ട്. എന്നാൽ, വാഹനം ഉപയോഗിക്കാനോ റെസിഡൻഷ്യൽ ഏരിയക്ക് പുറത്ത് പോകാനോ പാടില്ല. ഇത് വരെയുണ്ടായിരുന്ന, വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ അഞ്ചുവരെയുള്ള കർഫ്യു സമയത്തിലാണ് അര മണിക്കൂർ മാറ്റം വരുത്തിയത്.

കർഫ്യൂ ആരംഭം അരമണിക്കൂർ കൂടി വൈകിപ്പിച്ചതോടെ ജോലിക്ക് പോയി വീടണയാൻ കുറച്ചുകൂടി സാവകാശം കിട്ടുമെന്നത് അൽപം ആശ്വാസം നൽകും. റെസ്റ്റാറൻറുകൾക്കും കഫെകൾക്കും രാത്രി പത്തുവരെ ഡെലിവറി സർവീസിന് അനുമതി നൽകിയതും ആശ്വാസമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here