റിയാദ്: ആറു വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സഊദി അറേബ്യയുടെ പുതിയ സമാധാന പദ്ധതി സ്വാഗതം ചെയ്‌തു ലോക രാജ്യങ്ങളും സഖ്യങ്ങളും. യമനിൽ സമാധാനം പൂർണ്ണമായും കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്ന സഊദി പ്രഖ്യാപനത്തെ ഐക്യ രാഷ്ട്ര സഭയും അമേരിക്കയും അറബ് രാജ്യങ്ങളും സ്വാഗതം ചെയ്‌തു. യെമൻ പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള സ്വന്തം ശ്രമങ്ങളുമായി സഊദി സമാധാന നീക്കം സ്വാഗതാർഹമെന്ന് അക്യരാഷ്ട്ര സഭ വ്യക്തമാക്കി. പുതിയ നിർദേശങ്ങളോട് പൂർണ്ണമായും യോജിക്കുകന്നതായും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു.
യമനിൽ സംഘർഷം അവസാനിപ്പിക്കാനും യെമൻ ജനതയുടെ ദുരിതങ്ങൾ പരിഹരിക്കാനും എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ടെന്നതിൽ സംശയമില്ല, ഈ ലക്ഷ്യം നേടുന്നതിന് എല്ലാ പാർട്ടികളുമായും തുടർന്നും പ്രവർത്തിക്കാൻ യുഎൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎന്നിലെ സഊദി അംബാസഡർ അബ്ദുല്ല അൽ മുഅല്ലിമിയുമായുള്ള ഒരു ഫോൺ സംഭാഷണത്തിനിടെ ഗുട്ടെറസ് നേരിട്ട് ഈ നീക്കത്തെ സ്വാഗതം ചെയ്തു. സഊദി നീക്കത്തെ അറബ് രാജ്യങ്ങളും ജി സി സി സഖ്യവും സ്വാഗതം ചെയ്‌തു.
ഗൾഫ് ന്യൂസ് വാർത്തകൾക്ക് വാട്സാപ്പിൽ ജോയിൻ ചെയ്യാൻ 👇