Saturday, 27 July - 2024

സഊദിയിൽ പ്രതിദിന കൊവിഡ് 400 കവിഞ്ഞു, ഇന്ന് 4 മരണവും 387 രോഗമുക്തിയും

റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 404 പുതിയ കൊവിഡ് രോഗികൾ കൂടി സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4 പേർ മരണപ്പെടുകയും 387 രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്‌.

നിലവിൽ 4,012 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 595 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.

ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,613 ആയും വൈറസ് ബാധിതർ 385,424 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 374,799 ആയും ഉയർന്നു.

Most Popular

error: