റിയാദ്: ഉംറ നിര്‍വഹിക്കുന്നവര്‍ക്ക് കൊറോണ വാക്‌സിന്‍ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയേക്കും. ആരോഗ്യ മന്ത്രാലയ വക്താവാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. വാക്സിൻ നിർബന്ധമാക്കുന്നതിനെ കുറിച്ച് പഠിച്ചുവരികയാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുല്‍ആലി പറഞ്ഞു.
രാജ്യത്ത് ഇതുവരെ വാക്‌സിനു വേണ്ടി രജിസ്റ്റര്‍ ചെയ്ത 70 ശതമാനത്തിലേറെ പേരും ഇതിനകം വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നും 30,26,355 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉംറ നിർവ്വഹിക്കാൻ കൊവിഡ് വാക്സിൻ നിർബന്ധമാക്കിയേക്കും
By Gulf1
573