Saturday, 27 July - 2024

‘നേരിനൊപ്പം താനൂരിനൊപ്പം’ കെഎംസിസി തെരഞ്ഞെടുപ്പു കൺവെൻഷൻ സംഘടിപ്പിച്ചു


ജിദ്ദ: താനൂർ മണ്ഡലം കെഎംസിസി തെരഞ്ഞെടുപ്പു കൺവെൻഷൻ സംഘടിപ്പിച്ചു. ഷറഫിയ്യ സഫയർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി മലപ്പുറം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ ഉദ്ഘാടനം ചെയ്തു.

താനൂർ ഉൾപ്പെടെ കേരളം മുഴുവൻ യു ഡി എഫ് താരംഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഇടതു സർക്കാരിന്റെ അക്രമവും അഴിമതിയും ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രവാസികളെ ദ്രോഹിക്കുന്ന ഇടതു സർക്കാരിനെ താഴെയിറക്കാൻ പ്രവാസികളും ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധി അഴിമതികൾ പുറത്തു കൊണ്ട് വന്ന പി. കെ ഫിറോസ് ഉയർന്ന ഭൂരിപക്ഷത്തോടെ താനൂരിൽ നിന്നും വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ ഇസ്മായിൽ അയ്യായ അധ്യക്ഷത വഹിച്ചു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബുബക്കർ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.

കൊവിഡ് മഹാമാരി ആരംഭിച്ച സമയത്തു പ്രവാസികളെ ദ്രോഹിച്ച പിണറായി സർക്കാരിനെതിരെ പ്രവാസി കുടുംബങ്ങൾ കനത്ത തിരിച്ചടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ആസന്നമായ നിയമ സഭ തെരഞ്ഞെടുപ്പിൽ താനൂർ ഉൾപ്പെടെ കേരളം മുഴുവൻ യു ഡി എഫ് അനുകൂല തരംഗമാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയും അക്രമവും നിറഞ്ഞ ഇടത് ഭരണം ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രവാസികളടക്കമുള്ളവർ യു ഡി എഫ് ഭരണം ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ നിരവധി അഴിമതിക്കഥകൾ പുറത്ത് കൊണ്ട് വന്ന് ശ്രദ്ധേയനായ പി. കെ ഫിറോസ് താനൂരിൽ നിന്നും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ ഇല്യാസ് കല്ലിങ്ങൽ ആശംസ പ്രസംഗം നടത്തി. താനൂർ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത്‌ കെഎംസിസി ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ യു ഡി എഫ് സ്ഥാനാർഥി പി. കെ ഫിറോസ് ഓൺലൈൻ വഴി പ്രവർത്തകരെ അഭിസംബോധന ചെയ്തു. താനൂരിലെ ജനങ്ങൾ തനിക്ക് നൽകുന്ന സ്നേഹം വലിയ ആത്മ വിശ്വാസം നൽകുന്നുണ്ടെന്നും ഇനിയുള്ള കാലം താനൂർ നിവാസികൾക്കൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മൂസ സൈദ് ഓമച്ചപ്പുഴ സ്വാഗതവും ഉബൈദ് നിറമരുതൂർ നന്ദിയും പറഞ്ഞു.


Most Popular

error: