ജിദ്ദ: രാഷ്ട്രീയ സത്യസന്ധതയുടെ സകല സീമകളും മറികടന്ന് കുതന്ത്രങ്ങളിലൂടെ വീണ്ടും രംഗത്തു വന്ന ഇടതു പക്ഷത്തിന്റെ പൊയ്മുഖം തുറന്നു കാണിക്കാനും ഒരു നാടിൻറെ അന്തസുയർത്തിപ്പിടിക്കാനും ജനഹൃദയങ്ങൾ കീഴടക്കി യുഡിഎഫ് സ്ഥാനാർത്ഥിയായി നിയോഗിക്കപ്പെട്ട യുഡിഎഫ് സ്ഥാനാർഥി എം കെ മുനീറിന്റെ വിജയം കൊടുവള്ളിയിൽ ഉറപ്പാക്കണമെന്ന് ജിദ്ദ കൊടുവള്ളി മണ്ഡലം കെഎംസിസി ആഹ്വാനം ചെയ്തു.
മണ്ഡലത്തിൽ നിന്നുള്ള മുഖ്യ പ്രവാസി കൂട്ടായ്മകളിൽ ഒന്നായ ജിദ്ദ കൊടുവള്ളി മണ്ഡലം കെഎംസിസി, വിവിധ പരിപാടികളുമായി ജിദ്ദയിൽ
തെരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിൻ പ്രാരംഭം കുറിച്ചിട്ടുണ്ട്. നിർണ്ണായക ഘട്ടങ്ങളിൽ പ്രവാസി സമൂഹത്തിനെതിരെ നിരന്തരം ശത്രുതാപരമായ സമീപനം കൈക്കൊണ്ട പിണറായി സർക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങൾ തുറന്നു കാണിക്കുന്നത്തിനായി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ തുടരുന്ന കുടുംബസംഗമങ്ങളുടെയും ബഹുജന സമ്പർക്ക പരിപാടികളുടെയും ഭാഗമായി മാർച്ച് 26 വെള്ളിയാഴ്ച ജിദ്ദ കൊടുവള്ളി മണ്ഡലം കെഎംസിസി സംഘടിപ്പിക്കുന്ന ഓൺലൈൻ സംഗമത്തിൽ ഡോക്ടർ എംകെ മുനീർ ഉൾപ്പെടെ പ്രമുഖ യുഡിഎഫ് നേതാക്കൾ നാട്ടിൽ നിന്നും പങ്കു ചേരുമെന്നു ഭാരവാഹികൾ അറിയിച്ചു.
മണ്ഡലത്തിലെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു കെഎംസിസിയുടെതായി പ്രത്യേക പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതും സമൂഹമാധ്യമങ്ങൾ പ്രചാരണ റാലികൾ സമ്മേളനങ്ങൾ തുടങ്ങിയവയക്കായി തെരഞ്ഞെടുപ്പ് ഗാനം തയാറാക്കുന്നതും ഉൾപ്പെടെ ശ്രദ്ധേയമായ പ്രചാരണ പരിപാടികളാണ് കാംപയിനിന്റെ ഭാഗമായി നടക്കുന്നത്.
തിരുഗേഹങ്ങളുടെ കവാട നഗരിയിൽ, മലബാറിന്റെ സുവർണ്ണ നഗരിയുടെ പ്രവാസി സ്പന്ദനം എന്ന പേരിൽ പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള ജിദ്ദ കൊടുവള്ളി മണ്ഡലം കെഎംസിസി ഒരുക്കുന്ന കാംപയിൻ വൻ വിജയമാക്കണമെന്ന് സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു
മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഒപി അബ്ദുസ്സലാമിന്റെ അധ്യക്ഷതയിൽ ചേർന്ന വിർച്വൽ മീറ്റിംഗ് ഹരിദാസൻ ആവിലോറ ഉദ്‌ഘാടനം ചെയ്തു.
ചെയർമാൻ ഉസ്മാൻ എടത്തിൽ കാംപയിൻ രൂപരേഖ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി താരിഖ് അൻവർ ആരാമ്പ്രം സ്വാഗതവും . ട്രഷറർ സലീം മലയിൽ നന്ദിയും പറഞ്ഞു.
കൊടുവള്ളി മണ്ഡലം ജിദ്ദാ കെഎംസിസി തെരഞ്ഞെടുപ്പ് പ്രചാരണ കാംപയിൻ സംഘടിപ്പിച്ചു
By Gulf1
374