Saturday, 27 July - 2024

അഴിമതിക്കും അനീതിക്കുമെതിരിൽ കേരളം വിധിയെഴുതും: കൊണ്ടോട്ടി മണ്ഡലം കെഎംസിസി

ജിദ്ദ: കേരള സംസ്ഥാനത്തെ പാടെ ദുർബലമാക്കിയ അഞ്ചു വർഷമാണ് കഴിഞ്ഞു പോയതെന്നും യൂണിവേഴ്സിറ്റി പരീക്ഷകളെയും പി എസ് സി റാങ്ക് ലിസ്റ്റുകളും അടക്കമുള്ള സംവിധാനങ്ങളെ അട്ടിമറിച്ചു സ്വജനപക്ഷപാതവും അഴിമതിയും നടത്തി അഭ്യസ്ത വിദ്യരും തൊഴിൽ രഹിതരുമായ യുവതീ യുവാക്കളെ പെരുവഴിലാക്കിയ സർക്കാരായിരുന്നു ഇതെന്നും ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെഎംസിസി അഭിപ്രായപ്പെട്ടു. കൊവിഡ് പ്രതിസന്ധി കാലത്ത് പ്രവാസികൾക്ക് താങ്ങാവേണ്ട സർക്കാർ പ്രവാസികളോട് അനീതിയും അക്രമവുമാണ് നടത്തിയതെന്നും കമ്മിറ്റി ആരോപിച്ചു.



ശറഫിയ ഇമ്പീരിയൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ സെൻട്രൽ കമ്മറ്റി ചെയർമാൻ നിസാം മമ്പാട് ഉദ്ഘാടം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ കെ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജിദ്ദ സെൻട്രൽ കമ്മറ്റി ജനറൽ സെക്രെട്ടറി അബൂബക്കർ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മറ്റി നേതാക്കളായ വിപി മുസ്തഫ, നാസർ ച്ചിങ്ങൽ, ജില്ലാ കമ്മറ്റി ചെയർമാൻ ബാബു നഹ്ദി, മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി ഹബീബ് കല്ലൻ, നാസർ ഒളവട്ടൂർ, എം .കെ നൗഷാദ്, കെഎൻഎ ലത്തീഫ്, റഹ്മത്തലി തുറക്കൽ, കുഞ്ഞിമുഹമ്മദ് ഒളവട്ടൂർ, ലത്തീഫ് കൊട്ടുപാടം, അൻവർ വെട്ടുപാറ, കെപി അബ്ദുൽ റഹ്മാൻ ഹാജി, അബ്ബാസ് മുസ്‌ലിയാരങ്ങാടി, ഷറഫു വാഴക്കാട്, മുഹമ്മദ് കുട്ടി മുണ്ടക്കുളം, ലത്തീഫ് പൊന്നാട്‌, അബുബക്കർ ഹാജി ചെറുകാവ്, നാസർ കാളോത്ത്, റഷീദ് അലി, ഇ .പി സലീം തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രെട്ടറി അബ്ദുൽ റഹ്മാൻ അയക്കോടൻ സ്വാഗതവും കബീർ പാമ്പോടൻ നന്ദിയും പറഞ്ഞു.

Most Popular

error: