ജിദ്ദ: അൽ നഹ്ദി മെഡിക്കൽ കമ്പനിയിൽ നിന്നും മൂന്നര പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷം പിരിഞ്ഞു പോകുന്ന ഹസ്സൻ ബാബു (ബാബു നഹ്ദി), പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ജീവനക്കാരായ അബ്ദുൽ കരീം എടത്തൊടിക, മജീദ് മുസ്‌ലിയാർ എന്നിവർക്ക് ടീം ഫുഡ് ആൻഡ് ഫൺ വക യാത്രയയപ്പ് നൽകി. പരിപാടിയിൽ ടീം ഫുഡ് ആൻഡ് ഫൺ പ്രസിഡന്റ് അബ്‌ദുറഹ്‌മാൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് മേൽമുറി ഉദ്ഘാടനം ചെയ്തു
സാദിഖ് അലി തൃശൂർ, ഷാജി മോൻ എടരിക്കോട്, മുനീർ പരപ്പനങ്ങാടി, മുഹമ്മദലി കണ്ണമംഗലം , അബ്ദുൽ കബീർ കോട്ടപ്പുറം, മുഹമ്മദലി പട്ടിക്കാട്, മൻസൂർ മണ്ണാർക്കാട്, അബ്ദുൽ റൗഫ് മലപ്പുറം, ഉസ്മാൻ ആസിഫ് കോയ കാസർഗോഡ് എന്നിവർ ആശംസ നേർന്നു സംസാരിച്ചു.
ടീം ഫുഡ് ആൻഡ് ഫൺ വക ഉപഹാരം പ്രസിഡന്റ് അബ്‌ദുറഹ്‌മാൻ, ജനറൽ സെക്രട്ടറി ഹംദാൻ ബാബു, വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് എന്നിവർ പിരിഞ്ഞു പോകുന്നവർക്ക് സമ്മാനിച്ചു. ഹസ്സൻ ബാബു, അബ്ദുൽ കരീം, മജീദ് മുസ്‌ലിയാർ എന്നിവർ മറുപടി പ്രസംഗം നടത്തി.
സെക്രട്ടറി ഫൈസൽ മമ്പാട് ഖിറാഅത് നടത്തി ജനറൽ സെക്രട്ടറി ഹംദാൻ ബാബു കോട്ടക്കൽ സ്വാഗതവും ട്രഷറർ മുഹമ്മദ് ബഷീർ കളത്തിങ്ങൽ തൊടി നന്ദിയും പറഞ്ഞു.
ഫോട്ടോ : അൽ നഹ്ദി മെഡിക്കൽ കമ്പനിയിൽ നിന്നും പിരിഞ്ഞു പോകുന്ന ജീവനക്കാർക്ക് ടീം ഫുഡ് ആൻഡ് ഫൺ വക യാത്രയയപ്പ്