ദുബൈ: സോഷ്യൽ മീഡിയ രാജാക്കന്മാരായ വാട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും സ്തംഭിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും പണിമുടക്കിയെന്നാണ് വിവരം. പലയിടങ്ങളിലും
സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ലെന്ന് നിരവധി പേര്‍ പരാതിപ്പെട്ടു. പലയിടത്തെ വാട്‌സ് ആപ്പ് ലോഗിന്‍ ചെയ്യാനും സാധിക്കുന്നില്ല.
വെള്ളിയാഴ്ച രാത്രി എട്ടരമണിയോടെ സഊദിയിലും ഇന്ത്യയിലും വാട്സ്ആപ്പ് ലഭിക്കാതായതായും റിപ്പോർട്ടുകളുണ്ട്. ചില രാജ്യങ്ങളില്‍ ഫേസ് ബുക്ക് മെസഞ്ചറും പണിമുടക്കിയിട്ടുണ്ട്. പലയിടങ്ങളിലും ഒരു മണിക്കൂറോളം മൂന്ന് മെസഞ്ചറുകളും പ്രവർത്തന രഹിതമായി.
അതേസമയം, ഇതെക്കുറിച്ച് കമ്പനിയുടെ ഭാഗത്തുനിന്ന് കാരണം അറിവായിട്ടില്ല.
വാട്സ്ആപ്പും ഇൻസ്റ്റാഗ്രാമും പണിമുടക്കി
By Gulf1
697