രക്ത സമ്മർദ്ദം: ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി അൽ അഹ്സയിൽ മരണപ്പെട്ടു

0
895

ദമാം: രക്തസമ്മർദം മൂർഛിച്ചതിനെത്തുടർന്നു അൽഹസ്സയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി മരണപ്പെട്ടു. കൊല്ലം പള്ളിമുക്ക് വടക്കേവിള കയ്യാലക്കൽ തോപ്പുവയൽ വീട്ടിൽ  നവാസ് ബഷീർ (48 വയസ്സ്) ആണ് മരണപ്പെട്ടത്.

പരേതരായ ബഷീർ സാഹിബിന്റെയും നസീമ ബീവിയുടെയും മകനാണ്. ഭാര്യ ഷാഹിന.
സെയ്താലി, സൽമാൻ എന്നീ രണ്ടു മക്കളുണ്ട്. നവയുഗം സാംസ്ക്കാരികവേദി അൽ അഹ്സ്സ മേഖല കമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് സിയാദിന്റെ സഹോദരി പുത്രനാണ് നവാസ്.

അൽഹസ്സ മസ്‌റോയിയായിൽ താമസിച്ചിരുന്ന നവാസിനെ, നാലു ദിവസം മുൻപ്  രക്തസമ്മർദ്ദം വർദ്ധിച്ചതിനാൽ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്‌പോൺസറുടെ നിസ്സഹകരണം കാരണം ചികിത്സ കിട്ടാൻ താമസിച്ചു എന്ന് സുഹൃത്തുക്കൾ പറഞ്ഞു. ആശുപത്രിയിൽ അഡ്‌മിറ്റ്‌ ആയെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്കയക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here