Thursday, 10 October - 2024

റിയാദിൽ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം

റിയാദ്: സഊദിയിലെ റിയാദിൽ എണ്ണ ശുദ്ധീകരണ ശാലക്ക് നേരെ ഡ്രോൺ ആക്രമണം. തലസ്ഥാന നഗരിയായ റിയാദിലാണ് റിഫൈനറിക്ക് നേരെ ആയുധ ഡ്രോൺ ആക്രമണം നടന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമാണെന്നും സഊദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. പെട്രോളിയം വിതരണത്തെയും ആക്രമണം ബാധിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ആറ് ഡ്രോണുകൾ ആക്രമണം നടത്തിയതായി ഹൂതികൾ വെളിപ്പെടുത്തി. ഹൂതി നിയന്ത്രണത്തിലുള്ള അൽ മസീറ ടെലിവിഷനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്മ് സഊദി എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹൂതികൾ ആക്രമണം നടത്തുന്നത് തുടരുകയാണ്. നേരത്തെയും നിരവധി തവണ സഊദി അരാംകൊ സംവിധാനങ്ങൾക്ക് നേരെ ആക്രമണം നടന്നിട്ടുണ്ടെങ്കിലും സഊദി വിഫലമാക്കുകയായിരുന്നു.

Most Popular

error: