റിയാദ്: സഊദി അറേബ്യ പ്രധാന നഗരങ്ങൾക്കിടയിൽ എയർ ടാക്സി സേവനങ്ങൾ ആരംഭിക്കാനൊരുങ്ങുന്നു. യുഎസ് കമ്പനി ആർച്ചർ ഏവിയേഷനുമായും ചൈനീസ് കമ്പനി ഇഹാങ്ങുമായും സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും കരാറിൽ ഒപ്പിട്ടു.
ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് (എവിറ്റോൾ) വിമാനങ്ങളാണ് പറക്കും ടാക്സി സേവനത്തിന് ഉപയോഗിക്കുക. റെഡ് സീ ഗ്ലോബൽ പോലെ വികസന മേഖലകളിലേക്കും സേവനമുണ്ടാകും.
ഇതുസംബന്ധിച്ച പരീക്ഷണ പറക്കൽ ഉടൻ നടത്തി വാണിജ്യാടിസ്ഥാനത്തിൽ സേവനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത വർഷം ഹജ് തീർഥാടകരെ ജിദ്ദ എയർപോർട്ടിൽനിന്ന് മക്കയിലെ ഹോട്ടലുകളിലേക്ക് എത്തിക്കാനും പദ്ധതിയുണ്ട്.





