സഊദിയിൽ ഇന്ന് 391 പുതിയ കൊവിഡ് കേസുകൾ, 263 രോഗമുക്തി, 5 മരണം

0
767

റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 263 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5 രോഗികൾ മരണപ്പെടുകയും 391 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

നിലവിൽ 3,811 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 574 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,596 ആയും വൈറസ് ബാധിതർ 384,271 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 263 രോഗികൾ രോഗ മുക്തി നേടിയതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 373,864 ആയും ഉയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here