കൈറോ: ഒരു മാസത്തെ ശമ്പളം തൊഴിലാകളുടെ മാതാക്കൾക്ക് നൽകി വേറിട്ട, ശ്രദ്ധേയ പരിപാടിയുമായി കമ്പനി. ഈജിപ്തിലെ പ്രസിദ്ധമായ പരസ്യ, മാർക്കറ്റിങ് കമ്പനിയാണ് ഈ വർഷത്തെ ‘മദേഴ്സ് ഡേ’ യിൽ ഉമ്മമാരെ ബഹുമാനിച്ച് വേറിട്ട പദ്ധതിയൊരുക്കിയത്. മാർച്ച് മാസത്തെ ശമ്പളം എല്ലാ തൊഴിലാളികളുടെയും ഉമ്മമാർക്ക് അയച്ചു കൊടുക്കാനായിരുന്നു കമ്പനി തീരുമാനം.
മാത്രമല്ല, എല്ലാ മാസവും 25 ന് നൽകി പോന്നിരുന്ന ശമ്പളം മാർച്ച് 18 ന് തന്നെ നൽകുവാനും കമ്പനി നിർദേശം നൽകിയതും ശ്രദ്ധേയമായി. ടീം അംഗങ്ങളിലൊരാൾ ഈ ആശയം നിർദ്ദേശിച്ചപ്പോൾ തുടക്കത്തിൽ തന്നെ ഒരു തമാശയാണെന്ന് തോന്നിയെങ്കിലും ഇത് എല്ലാവരും അംഗീകരിച്ചതോടെ നടപ്പിലാക്കാൻ തീരുമാനിക്കുകയുമായിരുന്നു. കുട്ടികളുടെ ശമ്പളത്തിന്റെ മൂല്യം അറിഞ്ഞതിൽ ഉമ്മമാർ വളരെ സന്തോഷിക്കുകയും പലരും ആനന്ദകണ്ണീർ പൊഴിക്കുകയും ചെയ്തു .