റിയാദ്: പ്രാദേശിക ഉൽപ്പന്നങ്ങളെ ആഗോള തലത്തിലും പ്രാദേശിക തലത്തിലും പ്രചരിപ്പിക്കാനുള്ള പദ്ധതിക്ക് “മെയിഡ് ഇൻ സഊദി” മാർച്ച് 28 ന് തുടക്കമാകുമെന്ന് സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. പ്രാദേശിക ഉല്പന്നങ്ങളുടെ നിർമ്മാണങ്ങളെ പരിപോഷിപ്പിക്കുന്നതിനായി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിലാണ് പ്രത്യേക പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ വ്യവസായ, ധാതുവിഭവ മന്ത്രിയും സഊദി കയറ്റുമതി വികസന അതോറിറ്റി ചെയർമാനുമായ ബന്ദർ ബിൻ ഇബ്രാഹിം അൽ ഖുറൈഫ് മാർച്ച് 28 ന് പദ്ധതിക്ക് തുടക്കം കുറിക്കും. സഊദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ വൈവിധ്യവത്കരിക്കുന്നതിനുള്ള സഊദി വിഷൻ 2030 യുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു അടിസ്ഥാന കാര്യമാണ് “മെയിഡ് ഇൻ സഊദി” സംരംഭം.
ഗൾഫ് ന്യൂസ് വാർത്തകൾക്ക് വാട്സാപ്പിൽ ജോയിൻ ചെയ്യാൻ 👇