Sunday, 6 October - 2024

യുഎഇയിൽ 2,101 പുതിയ കൊവിഡ് കേസുകൾ, 10 മരണം

അബുദാബി: യുഎഇയിൽ കഴിഞ 24 മണിക്കൂറിനിടെ 2,101 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതായി നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. 10 രോഗികൾ മരണപ്പെടുകയും ചെയ്‌തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ വൈറസ് ബാധിതരുടെ എണ്ണം 434,465 ആയി. മരണം 1,424 ആയും ഉയർന്നു. 434,465 പേർ രോഗ മുക്തരായിട്ടുണ്ട്. 198,328 കൊവിഡ് പരിശോധനകളാണ് ഇതിനകം രാജ്യത്ത് പൂർത്തിയാക്കിയത്.

അതേസമയം, റമദാനിൽ ഒരേ വീട്ടിൽ അംഗങ്ങളല്ലാത്തവരുമായി കുടുംബ ഒത്തുചേരലുകളും ഭക്ഷണ കൈമാറ്റവും എല്ലാവരും ഒഴിവാക്കണമെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അടുത്ത അധ്യയന വർഷത്തിൽ വിദൂര പഠനം ഒരു ഓപ്ഷനായി ലഭ്യമാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Most Popular

error: