ജിദ്ദ : സജീവ കെഎംസിസി പ്രവർത്തകനായ പാറക്കൽ ഇബ്രാഹിം ഹാജി കാൽ നൂറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നു. വളാഞ്ചേരി കാവുംപുറം സ്വദേശിയായ ഇദ്ദേഹം നിലവിൽ ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസി ട്രെഷററും വളാഞ്ചേരി മുനിസിപ്പൽ കെഎംസിസി ചെയർമാനുമാണ്. പ്രവാസിയാകുന്നതിനു മുമ്പ് വളാഞ്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ ആയിരുന്നു.
ഈ മാസം അവസാനം നാട്ടിലേക്ക് തിരിക്കുന്ന ഇബ്രാഹിം ഹാജിക്ക് മാർച്ച് 26 വെള്ളിയാഴ്ച കോട്ടക്കൽ മണ്ഡലം കെഎംസിസി വക യാത്രയയ്പ്പ് നൽകുന്നുണ്ട്.
വെറ്റേറിനരി വകുപ്പിൽ നിന്നും വിരമിച്ച സ്ഫിയ കല്ലൻ ആണ് ഭാര്യ.
മക്കൾ : ജംഷീർ ഇബ്രാഹിം ( ഡയറക്ടർ, ബ്രിട്‌കോ കോഴിക്കോട് ), ജസീന ഹംസ, ജസ്‌ല ഹാരിസ്, ജഫ്ലാ ലബീബ്