Thursday, 10 October - 2024

താനാളൂരിൽ മുസ്‌ലിം ലീഗ്, കെ എം സി.സി പ്രവർത്തകരെ അക്രമിച്ചവർക്കെതിരെ ശക്തമായ നടപടി എടുക്കണം: ജിദ്ദ താനൂർ മണ്ഡലം കെഎംസിസി

ജിദ്ദ: താനാളൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ്, കെ എം. സി.സി പ്രവർത്തരെ ഇരുട്ടിന്റെ മറവിൽ ആക്രമിച്ച് പരിക്കേൽപിച്ചവരെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്ന് താനൂർ മണ്ഡലം ജിദ്ദ കെഎംസിസി ആവശ്യപ്പെട്ടു. പ്രതികളെ ഉടൻ പിടികൂടി ഇത്തരം അക്രമങ്ങൾ നടത്തുന്നവർക്ക് നിയമ നടപടികളിലൂടെ ശക്തമായ മുന്നറിയിപ്പ് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. താനാളൂരിൽ വെച്ച് ഒരു കൂട്ടം സി.പിഎം പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്ന് പരിക്കേറ്റ നൗഫൽ വട്ടത്താണി പറഞ്ഞു. തലക്ക് സാരമായി പരിക്ക് പറ്റിയ അദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
പ്രദേശത്ത് വ്യാപകമായി യുഡിഎഫ് പ്രചാരണ ബോർഡുകൾ നശിപ്പിക്കപ്പെടുകയാണ്. ക്രമ സമാധാനം തകർക്കുന്ന ഇത്തരത്തിലുള്ള ആക്രമണങ്ങളെ യോഗം ശക്തമായി അപലപിച്ചു.

സി പിഎം അക്രമത്തിൽ പരിക്ക് പറ്റിയ ലീഗ് പ്രവർത്തകരെ താനൂർ നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ ഫിറോസ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്ന് അദ്ദേഹം പ്രതികരിച്ചു.

യോഗത്തിൽ ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റ് ഇല്യാസ് കല്ലിങ്ങൽ യോഗം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അഫ്സൽ അധ്യക്ഷത വഹിച്ചു. സിക്രട്ടറി മൂസ സയ്യിദ് സ്വാഗതവും ട്രഷറർ ഉബൈദ് കല്ലിങ്ങലകത്ത് നന്ദിയും പറഞ്ഞു .
മണ്ഡലം കെ എം സി സി ചെയർമാൻ അബ്ദു റഹിമാൻ, മുജീബ് പകര, ഇസ്മായിൽ അയ്യായ, അജ്മൽ കരിങ്കപ്പാറ, ശിഹാബ് താനാളൂർ, അലവി പട്ടരുപറമ്പ്, ഇസ്മായിൽ പൊന്മുണ്ടം, മുസ്തഫ തലകടത്തൂർ, അബ്ദുറസാഖ് ചെറിയമുണ്ടം, മൻസൂർ അയ്യായ, ശിഹാബ് പൊന്മുണ്ടം, മക്സൂദ് താനൂർ, മുസ്തഫ താനൂർ സാദിഖ് പുൽപറമ്പ്, ശരീഫ് തലക്കട്ടൂർ, ഹംസ മണലിപുഴ, യഹ്‌യ ഉണ്ണിയാൽ, അലി തലക്കട്ടുർ എന്നിവർ പങ്കെടുത്തു .

Most Popular

error: