സഊദിയിൽ അനധികൃത താമസക്കാർക്ക് സഹായം നൽകിയാൽ 15 വർഷം വരെ തടവും വൻ പിഴയും, ശിക്ഷ കടുപ്പിച്ചു

0
377

റിയാദ്: സഊദിയിൽ അനധികൃത താമസക്കാര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നവര്‍ക്ക് ശിക്ഷ കര്‍ശനമാക്കി. നുഴഞ്ഞുകയറ്റക്കാരായ നിയമലംഘകര്‍ക്ക് യാത്രാ സൗകര്യം, ജോലി, താമസ സൗകര്യങ്ങൾ നൽകുന്നവർക്കെതിരെ ശക്തമായ ശിക്ഷ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരം സംഭവങ്ങൾക്ക് അഞ്ചു വര്‍ഷം മുതല്‍ പതിനഞ്ചു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയുമാണ് ലഭിക്കുക. അനധികൃത കുടിയേറ്റക്കാര്‍ക്ക് സഹായസൗകര്യങ്ങള്‍ നല്‍കുന്ന വിദേശികളെ സഊദിയില്‍ നിന്ന് നാടുകടത്തുകയും ചെയ്യും.

യാത്രാ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും താമസസൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന പാര്‍പ്പിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും. വാഹനങ്ങളും പാര്‍പ്പിടങ്ങളും മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ളതാണെങ്കില്‍ പത്തു ലക്ഷം റിയാലില്‍ കവിയാത്ത തുക നിയമ ലംഘകര്‍ക്ക് പിഴ ചുമത്തും.

15 ദിവസത്തിനു ശേഷം പുതിയ തീരുമാനം പ്രാബല്യത്തില്‍വരും. ഇതിനു മുമ്പായി അനധികൃത താമസക്കാരെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പുതിയ തീരുമാനം അനുസരിച്ചുള്ള ശിക്ഷകളില്‍നിന്ന് ഒഴിവാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here