അൽ അഹ്സ: മാനസികാസ്വസ്ഥതകൾ മൂലം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയക്ക് മടങ്ങിയ പ്രവാസിക്ക് തുടർ ചികിത്സക്കായി നവയുഗം സാംസ്ക്കാരികവേദി ധനസഹായം കൈമാറി. തിരുവനന്തപുരം കിളിമാനൂർ സ്വദേശി ബിനു മോനാണ് നവയുഗ ചികിത്സ സഹായം കൈമാറിയത്.നവയുഗം അൽഹസ്സ കോളാബിയ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു ബിനു.
ദീർഘകാലം പ്രവാസിയായിരുന്ന ബിനുവിന് ആറു മാസങ്ങൾക്ക് മുൻപ് ജോലി സംബന്ധമായ പിരിമുറുക്കങ്ങളും കൊറോണ രോഗബാധ മൂലം ജീവിതത്തിൽ ഉണ്ടായ അനിശ്ചിതത്വവുമൊക്കെ കാരണം മാനസിക അസ്വസ്ഥതകൾ ഉണ്ടായി. മാനസികരോഗം മൂർച്ഛിച്ച ബിനു അക്രമാസക്തനായി റൂമിൽ താമസിച്ചിരുന്ന ബംഗാളിയെ ഉപദ്രവിക്കുകയും വിവരമറിഞ്ഞെത്തിയ പോലീസ് അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നവയുഗം നേതാക്കൾ ഇടപെട്ട് പോലീസുകാരുടെ സഹായത്തോടെ ബിനുവിനെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു ചികിത്സ നൽകുകയുംഅസുഖം ഭേദമായപ്പോൾ നാട്ടിലേയ്ക്ക് അയക്കുകയുമായിരുന്നു.
ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന ബിനുവിന്റെ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കി നവയുഗം കോളാബിയ യൂണിറ്റ് ഭാരവാഹികളായ അൻസാരി, നൗഷാദ്, ഷാജി എന്നിവരുടെ നേതൃത്വത്തിൽ അൽഹസ്സയിലെ നവയുഗം പ്രവർത്തകർ ചികിത്സ ഫണ്ട് സ്വരൂപിച്ചു. നാട്ടിൽ ലീവിലുള്ള നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവം, ആ ഫണ്ട് ബിനുവിന്റെ വീട്ടിൽ എത്തി അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറി.
രോഗം മൂലം നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസിയ്ക്ക് നവയുഗത്തിന്റെ ചികിത്സ സഹായം കൈമാറി
By Gulf1
230