Tuesday, 18 February - 2025

അബ്ദുറഹ്‌മാൻ രണ്ടത്താണിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി

ദമാം: പുനലൂർ നിയമ സഭ മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഫ് സ്ഥാനാർഥി അബ്ദുറഹ്‌മാൻ രണ്ടത്താണിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി. മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി കൂടിയായ അബ്ദുൽ റഹുമാൻ രണ്ടത്താണിയുടെ സ്ഥാനാർഥിത്വം ഏറെ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. കെഎംസിസി ദമാം കൊല്ലം ജില്ല കമിറ്റിയാണ് കെട്ടിവെക്കാനുള്ള തുക നൽകുന്നത്.കോർഡിനേറ്റർ നവാബ് ചിറ്റൂമൂല തുക അബ്ദുറഹ്‌മാൻ രണ്ടത്താണിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി. സംസ്ഥാന ഭാരവാഹികളായ അബ്ദുൽ സലാം ഹാജി, ബീമാ പള്ളി റഷീദ്, ജില്ല പ്രസിഡന്റ് എം അൻസറുദീൻ, കെഎംസിസി കോർഡിനേറ്റർ മുജീബ് പുനലൂർ, ട്രഷറർ സലിം ചടയമംഗലം. എന്നിവർ സംബന്ധിച്ചു.

Most Popular

error: