ജുബൈൽ: സഊദി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ജുബൈൽ സമസ്ത ഇസ്‌ലാമിക് സെന്റർ തമീമി യൂണിറ്റ് വൈസ് പ്രസിഡന്റ് അൻസാർ മണ്ണാർകാടിനു യാത്രയയപ്പ് നൽകി. തമീമി യൂണിറ്റ് ഓഫീസിൽ വെച്ച് നടത്തിയ യോഗത്തിൽ അൻസാർ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു.
നൗഷാദ് ഹാഫിള് ദുആക്ക് നേതൃത്വം നൽകി. അബ്ദുല്ലാഹ് സാഹിബ്, ഫിറോസ് പേങ്ങാട് സാഹിബ്, ഷാഫി, അഫ്‌താബ്, നാസർ നെല്ലികുത് സാഹിബ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.