ദമാം: വർഗീയതയെ താലോലിക്കുന്ന ഇടതുപക്ഷ ദുർഭരണത്തിനെതിരെയുള്ള ജനവിധിയായിരിക്കും ഈ നിയമസഭ തെരെഞ്ഞെടുപ്പെന്ന് സൗദി കിഴക്കൻ പ്രാവിശ്യ കെഎംസിസി കൗൺസിൽ വിലയിരുത്തി. ഖത്തീഫിൽ ചേർന്ന കൗൺസിൽ യോഗത്തിൽ സഊദി കിഴക്കൻ പ്രവിശ്യ തിരുവനന്തപുരം ജില്ല കെഎംസിസി നിലവിൽ വന്നു. കെഎംസിസി കിഴക്കൻ പ്രാവിശ്യ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ്‌കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു. അമീൻ കളിയിക്കാവിള സ്വഗതവും, എകെഎം നൗഷാദ് അധ്യക്ഷത വഹിച്ചു. ബഷീർ കല്ലമ്പലം നന്ദിയും പറഞ്ഞു.
തിരുവനന്തപുരം ജില്ലാ കെഎംസിസി
ഭാരവാഹികളായി മാഹീൻ കണ്ണ് വിഴിഞ്ഞം (ചെയർമാൻ), അമീൻ കളിയിക്കാവിള(പ്രസിഡന്റ്) എ കെ എം നൗഷാദ് തിരുവനന്തപുരം (ജനറൽ സെക്രട്ടറി), ബഷീർ കല്ലമ്പലം (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: സുൽഫിക്കർ മണക്കാട്, അൻസാർ പൊഴിയൂർ, സവാദ് ഫൈസി (വൈസ്: പ്രസിഡന്റുമാർ), ജുനൈദ് (ഓർഗനൈസിംഗ് സെക്രട്ടറി),
അഹമ്മദ് നിസാമി, അൻസാറുദ്ധീൻ മൺവിള, സുധീർ പൂന്തുറ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും തെരെഞ്ഞെടുത്തു.
കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഓർഗനൈസിങ് സെക്രട്ടറി മാമു നിസാർ, ഖത്തീഫ് സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് മുഹമ്മദ്‌കുട്ടി കരിങ്കപ്പാറ, ജനറൽ സെക്രട്ടറി മുഷ്താഖ് പേങ്ങാട്, ട്രഷറർ ടിടി കരീം,വർക്കിങ് പ്രസിഡന്റ് ബീരാൻകുട്ടി മുതുവല്ലൂർ തുടങ്ങിയവർ ആശംസകൾ നേർന്നു.
സഊദി കിഴക്കൻ പ്രവിശ്യ തിരുവനന്തപുരം ജില്ല കെഎംസിസി നിലവിൽ വന്നു
By Gulf1
232