Thursday, 19 September - 2024

അബ്ദുറഹുമാൻ രണ്ടത്താണിക്ക് കെട്ടിവെക്കാനുള്ള തുക ദമാം കൊല്ലം കെഎംസിസി നൽകും

ദമാം: പുനലൂർ നിയമ സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അബ്ദുറഹുമാൻ രണ്ടത്താണിക്ക് നാമനിർദേശ പത്രികയോടൊപ്പം കെട്ടിവെക്കാനുള്ള തുക ദമാം കെഎംസിസി കൊല്ലം ജില്ല കമിറ്റി വഹിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ രണ്ടത്താണിയെ പുനലൂരിലെ സ്ഥാനാർഥി ആയി പ്രഖ്യാപിച്ച ഉടനെ കൂടിയ കെഎംസിസി ഭാരവാഹികളുടെ യോഗമാണ് തീരുമാനം കൈകൊണ്ടത്. പുനലൂരിൽ കൂടുന്ന പൊതുയോഗത്തിൽ വച്ചു തുക കൈമാറും.

കെഎംസിസി ദമാം കൊല്ലം ജില്ല പ്രസിഡണ്ട്  ആഷിക് കരുനാഗപ്പള്ളി. ജനറൽ സെക്രട്ടറി സുധീർ പുനയം നൗഷാദ് കെഎസ് പുരം  എന്നിവർ നാട്ടിലുള്ള കെഎംസിസി ജില്ല കോർഡിനേറ്റർ മാരായ നവാബ് ചിറ്റൂമൂല, മുജീബ് പുനലൂർ, ട്രഷറർ  സലിം ചടയമംഗലം എന്നിവരെ യുഡിഫ് സ്ഥാനാർഥിയുടെ വിജയിപ്പിക്കുവാനുള്ള പ്രവർത്തനതിന് നേതൃത്വം നൽകുവാൻ കെഎംസിസി യോഗം ചുമതല നൽകി.

Most Popular

error: