വെള്ളിയാഴ്ച നാട്ടിൽ പോകാനിരിക്കെ പൊന്നാനി സ്വദേശി റിയാദിൽ നിര്യാതനായി

0
530

റിയാദ്: റിയാദിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം പൊന്നാനി മുക്കാടി സ്വദേശി എം.കെ അബ്ദുൽ ഹമീദാ(52)ണ്‌ ഇന്നലെ വൈകുന്നേരം ഒലയ്യയിൽ താമസ സ്ഥലത്ത് വെച്ച് മരിച്ചത്. മൂന്ന് വർഷമായി നാട്ടിൽ പോയി വന്നിട്ട്. ഈ വെള്ളിയാഴ്ച്ച എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്ത് കാത്തിരിക്കുന്നതിനിടയിലാണ്‌ തിങ്കളാഴ്ച മരണം സംഭവിക്കുന്നത്.

മികച്ച ഗോൾ കീപ്പറായിരുന്ന ഹമീദ് നാട്ടിൽ നൗ ജവാൻ ക്ലബിന്റെ താരമായിരുന്നു. നാട്ടിലെത്തുമ്പോൾ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനവും നൽകിയിരുന്ന ഹമീദ് റിയാദിൽ കെ.എം.സി.സിയുടെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. റിയാദിലെ അൽ ഖറാവി ട്രേഡിംഗ് ഗ്രൂപ്പിലെ കാഷ്യറായി ജോലി ചെയ്തു വരികയായിരുന്നു. 28 വർഷമായി റിയാദിൽ പ്രവാസിയാണ്‌.

പരേതനായ കുഞ്ഞൻ ബാവയുടെയും ബീവിയുടെയും മകനാണ്‌. ഭാര്യ: ഖൈറുന്നീസ, മക്കൾ: ന ഈം, നയീത, നസീഹ. റിയാദിലുള്ള മജീദ് സഹോദരനാണ്‌.റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗും പൊന്നാനി പ്രവാസി കൂട്ടായ്മയുടെയും നേതൃത്വത്തിൽ അനന്തര നടപടികൾ സ്വീകരിച്ചു വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here