Saturday, 9 November - 2024

രക്തസമ്മർദ്ദം; തൃശൂർ സ്വദേശി സഊദിയിൽ മരണപ്പെട്ടു

റിയാദ്: തൃശൂര്‍ വരന്തരപ്പിള്ളി കാരികുളം സ്വദേശി തോട്ടുവേലിപ്പറമ്പില്‍ റഫീഖ് (43) നിര്യാതനായി. കഴിഞ്ഞ നവംബര്‍ 17ന് സ്‌ട്രോക് ബാധിച്ചതിനെ തുടര്‍ന്ന് റിയാദിലെ പ്രിന്‍സ് മുഹമ്മദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഈ മാസം 17 ന് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് മരണം സംഭവിച്ചത്.

അബ്ദുറസാഖ് ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ. മക്കള്‍: റഹന, ആദില്‍.റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ദാറുസ്സലാം, റാഫി കൂട്ടായി, വളണ്ടിയര്‍മാര്‍ രംഗത്തുണ്ട്.

Most Popular

error: