Sunday, 6 October - 2024

കൊവിഡ് ബാധിച്ച് സഊദിയിൽ മലയാളി മരിച്ചു

ദമാം: ദീർഘകാലം പ്രവാസിയയിരുന്ന കൊല്ലം മാങ്ങാട് സ്വദേശി വയലിൽ കിഴക്കേതിൽ ജോയ് റോക്കി (70) ദമാമിൽ കൊവിഡ് ബാധിച്ചു മരിച്ചു. നാൽപതു വർഷമായി ദമാമിൽ പ്രവാസിയായ ഇദ്ദേഹം പ്രമുഖ കോണ്ട്രാക്ടിംഗ് കമ്പനിയായ ഇ ടി ഇ യിൽ ജോലി ചെയ്തു വരികയായിരുന്നു. സാമൂഹിക സാംസ്‌കാരിക ജീവ കാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായ ഇദ്ദേഹത്തിനു വലിയ ഒരു സുഹൃദ്ബന്ധങ്ങൾ കാത്തു സൂക്ഷിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് കടുത്ത പനിയും ചുമയുംഅനുഭവപ്പെടുകയായിരുന്നു.

ദമാം മെഡിക്കൽ കോംപ്ലക്‌സ് തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ആരോഗ്യനില വഷളാവുകയും ഇന്ന് പുലർച്ചെ മരണം സംഭവിച്ചു. ഭാര്യ: ഉഷ ജോയ്, മക്കൾ: ജോസഫ് ഷിഫിൻ ജോയ് (ദമാം), മേരി ടീന ജോയ് (യു.എസ്) മരുമക്കൾ: രേഷ്മ ചെറിയാൻ, ഗേരി ഇഗ്‌നേഷ്യസ്. ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Most Popular

error: