Thursday, 12 December - 2024

ത്വായിഫ് അപകടത്തിൽ മരണപ്പെട്ട ഡ്രൈവറുടെ മയ്യത്ത് ഖബറടക്കി

ത്വായിഫ്: റിയാദിൽ നിന്നും ജിദ്ദയിലെക്ക് നഴ്സുമാർ സഞ്ചരിച്ച വാഹനാപകടത്തിൽ മരിച്ച ഡ്രൈവർ ബീഹാർ സ്വദേശി മുഹമ്മദ് ഖാദിർ അഖീലിന്റെ (45) മയ്യത്ത് ഖബ്റടക്കി. ത്വായിഫ് കെ എം സി സി പ്രസിഡണ്ട് നാലകത്ത് മുഹമ്മദ് സാലിഹ് സാഹിബിന്റെ ശ്രമഫലമായി റിദ് വാൻ മുറൂറിൽ നിന്നും അവസാന അനുമതിയും ലഭ്യമാക്കി അൽമോയ ജനറൽ ഹോസ്പിറ്റലിലെ മോർച്ചറിയിൽ നിന്നും ഏറ്റുവാങ്ങി ദുഹർ നമസ്കാരശേഷം അൽമോയ കബർസ്ഥാനിൽ മറവുചെയ്തു.

മുഹമ്മദ് ഖാദിർ അഖീൽ മൂന്നു വർഷത്തോളമായി റിയാദ് ആസ്ഥാനമായ അൽ അദാൽ എന്ന കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. അതിനുമുമ്പ് റിയാദിൽ തന്നെ ഹൗസ് ഡ്രൈവാറായി ജോലി നോക്കിയിരുന്നു. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ്. മയ്യിത്ത് നമസ്കാരത്തിലും ഖബറടക്ക ചടങ്ങിലും ഖസീമിൽ നിന്നും ഭാര്യാ സഹോദരി ഭർത്താവും റിയാദിലും ഖസീമിലും ജിദ്ദയിലുമുള്ള നാട്ടുകാരും സുഹൃത്തുക്കളും നാലകത്ത് മുഹമ്മദ് സലിഹ് സാഹിബും പങ്കെടുത്തു.

ഈ അപകടത്തിൽ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ അൽമോയ ജനറൽ ഹോസ്പിറ്റലിലെ മോർച്ചറിയിൽ തന്നെയാണുള്ളത്. നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ എല്ലാം പൂർത്തീകരിച്ചിട്ടുണ്ട്. ഫ്ലൈറ്റ് ലഭ്യതക്കനുസരച്ച് അടുത്തദിവസങ്ങളിൽ തന്നെ നട്ടിലയക്കുമെന്ന് മുഹമ്മദ് സാലിഹ് അറിയിച്ചു.

Most Popular

error: