ജിദ്ദ: പൊൻമള പഞ്ചായത്തിലെ തലകാപ്പ് ഗ്ലോബൽ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ മുസ്‌ലിം ലീഗ് സ്ഥാപക ദിനാചരണവും നിക്ഷേപ ഫണ്ട് സമാഹരണവും സംഘടിപ്പിച്ചു. ഓൺലൈൻ വഴി സംഘടിപ്പിച്ച പരിപാടി കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ ഉത്ഘാടനം ചെയ്‌തു. പ്രവാസികൾക്കിടയിലും നാട്ടിലും കെഎംസിസി നടത്തി വരുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ ശ്ലഘനീയമാണെന്നു അദ്ദേഹം പറഞ്ഞു. ആസന്നമായ നിയമസഭ തെരെഞ്ഞെടുപ്പിൽ കോട്ടക്കൽ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തലകാപ്പ് ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് അബൂബക്കർ വട്ടോളി (ദുബായ്) അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ ഹഫ്‌സൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു. കെഎംസിസി പ്രവർത്തകരുടെ ക്ഷേമത്തിനായി സ്വരൂപിക്കുന്ന നിക്ഷേപ ഫണ്ട് സമാഹരണ ഉത്ഘാടനം യഹ്‌ക്കൂബ് പാലക്കത്തൊടി, നിസാബുദ്ധീൻ എന്നിവർ ചേർന്ന് ജനറൽ സെക്രട്ടറി സലീം വടക്കേതിലിനു സംഭാവന നൽകി നിർവഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് കടവണ്ടി നിക്ഷേപ ഫണ്ട് സമാഹരണത്തിന്റെ ലക്ഷ്യവും ആവശ്യകതയും വിശദീകരിച്ചു.
കെഎംസിസി ഭാരവാഹികളായ നാണി ഇസ്ഹാഖ് മാസ്റ്റർ , മുഹമ്മദ് റാസിൽ ഒളകര (ജിദ്ദ) സൈദലവി പറമ്പിൽ, റഫീഖ് പാലക്കത്തൊടി, അഷ്‌റഫ് വടക്കൻ (യു എ ഇ), ഹമീദ് പാല (ബഹ്‌റൈൻ) എന്നിവർക്ക് പുറമെ മുസ്ലിം ലീഗ് ഭാരവാഹികളായ ഹംസ കടവണ്ടി, ഹമീദ് മേലേതിൽ, മുഹമ്മദ് അസ്‌ലം മാസ്റ്റർ ഒളകര, മുസ്തഫ മേലേതിൽ, സലാം പെരുവൻകുഴി തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു. മുജീബ് മുസ്‌ലിയാർ സ്രാമ്പിക്കൽ ഖിറാഅത് നടത്തി. ജനറൽ സെക്രട്ടറി സലിം വടക്കേതിൽ (ദുബായ്) സ്വാഗതവും മുഹമ്മദ് കടവണ്ടി (ദുബായ്) നന്ദിയും പറഞ്ഞു.