സോഷ്യൽ ഫോറം സഹായത്തിൽ ഹുറൂബ് നീക്കി: സ്നേഹരാജ് നാടണഞ്ഞു

0
354

അബഹ: വീട്ടുജോലി വിസയിൽ അബഹയിൽ എത്തി സ്പോൺസർ ഹുറൂബ് ആക്കിയതിനെ തുടർന്ന് ദുരിതത്തിൽ ആയ സ്നേഹരാജിന് ഇന്ത്യൻ സോഷ്യൽ ഫോറം തുണയായി. ഒരു വർഷം മുമ്പാണ് മലപ്പുറം സ്വദേശി സ്നേഹരാജ് കൃഷ്ണൻ സഊദിയിലെത്തിയത്. സ്പോൺസറുടെ സഹോദരൻ്റെ പേരിലായിരുന്നു വിസ എടുത്തിരുന്നത്. പുറത്ത് ജോലിക്ക് വിടാമെന്ന ധാരണയിലാണ് ഇദ്ദേഹം അബഹയിൽ എത്തുന്നത്. മുടങ്ങാതെ സ്പോൺസറുടെ സഹോദരൻ ധാരണ പ്രകാരമുള്ള മാസ തുക വാങ്ങിയതായും സഹോദരൻ അറിയാതെ സ്പോൺസർ ഇദ്ദേഹത്തെ ഹുറൂബ് ആക്കുകയും ആയിരുന്നു.

തുടർന്ന് മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരെ സമീപിച്ചു. ജിദ്ദ കോൺസുലേറ്റ് സാമൂഹ്യ ക്ഷേമ വിഭാഗം അംഗവും ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡണ്ടുമായ ഹനീഫ് മഞ്ചേശ്വരം അബഹ ലേബർ കോടതിയിൽ പരാതി നൽകുകയും സ്നേഹരാജന് ഫൈനൽ എക്സിറ്റ് വാങ്ങി കൊടുക്കുകയും ചെയ്തു.

മലപ്പുറം കുന്നത്ത് ചാൽ സ്വദേശിയായ സ്നേഹരാജിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. പെട്ടെന്നുതന്നെ വിഷയത്തിൽ ഇടപെട്ട് യാത്ര രേഖകൾ ശരിയാക്കി കൊടുത്തതിന് സോഷ്യൽ ഫോറത്തിനും ഹനീഫ മഞ്ചേശ്വരത്തിനും നന്ദി പറഞ്ഞ അദ്ദേഹം ജിദ്ദ വഴി കോഴിക്കോട്ടേക്ക് തിരിച്ചുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here