Saturday, 27 July - 2024

ഒമാനിൽ വിദേശ നിക്ഷേപകർക്ക് ദീർഘകാല വിസക്ക് സുൽത്താന്റെ അംഗീകാരം

മസ്‌കറ്റ്: ഒമാനിൽ വിദേശ നിക്ഷേപകർക്ക് ദീർഘകാല വിസ അനുവദിക്കുന്നതിന് സുൽത്താൻ അംഗീകാരം നൽകി.ഒമാൻ വിഷൻ 2040 പദ്ധതിക്ക് ഉയർന്ന വളർച്ചാനിരക്ക് കൈവരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സാമ്പത്തിക ഉത്തേജന പദ്ധതിക്കും സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് അംഗീകാരം നൽകി. എന്നാൽ, ദീർഘകാല വിസ സംബന്ധിച്ച മാർഗ നിർദേശങ്ങൾ പിന്നീട് അറിയിക്കും. മനായിലെ അൽ ഷുമൂഖ് കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ ത്വാരിഖിെൻറ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭാ കൗൺസിൽ യോഗത്തിലാണ് അംഗീകാരം നൽകിയത്.

സാമ്പത്തിക വൈവിധ്യവത്കരണ മേഖലകളിൽ ഈ വർഷം പ്രവർത്തനമാരംഭിക്കുന്ന കമ്പനികൾക്ക് നികുതിയും വിവിധ ഫീസുകളും കുറച്ച് നൽകാൻ ഉത്തേജന പാക്കേജിൽ നിർദേശിക്കുന്നു. 2020, 21 വർഷങ്ങളിൽ ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് വരുമാന നികുതി കുറച്ച് നൽകുന്നതും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിസിനസുകൾക്കും നിക്ഷേപങ്ങൾക്കുമുള്ള ആനുകൂല്യങ്ങൾക്ക് പുറമെ ദുകം പ്രത്യേക സാമ്പത്തിക മേഖലയിൽ അടുത്ത വർഷം അവസാനം വരെ വാടക കുറക്കാനും നിർദേശമുണ്ട്.

Most Popular

error: