Friday, 13 December - 2024

സഊദിയിൽ ഫാർമസി മേഖലയിൽ സ്വദേശി വത്ക്കരണം 98 ശതമാനമായി

റിയാദ്: സഊദിയിൽ ഫാർമസി മേഖലയിൽ സ്വദേശി വത്ക്കരണം 98 ശതമായതായി കണക്കുകൾ. ആരോഗ്യ മേഖലയിൽ തന്നെ ഏറ്റവും കൂടുതൽ സഊദിവത്ക്കരണം നടക്കുന്ന മേഖലയും ഫാർമസി മേഖലയാണ്. അതേസമയം, ഡോക്ടർമാരിലാണ് ഏറ്റവും കുറവ് സഊദിവത്ക്കരണം. ഈ മേഖലയിൽ സഊദികൾ 39 ശതമാനം മാത്രമാണ്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മെഡിക്കല്‍ സിറ്റികള്‍ ഒഴികെയുള്ള ആരോഗ്യ മന്ത്രാലയ സ്ഥാപനങ്ങളിലും ഓഫീസുകളിലും ആകെ 2,74,637 ജീവനക്കാരുണ്ട്. ഇക്കൂട്ടത്തില്‍ 2,07,198 പേര്‍ സ്വദേശികളും 67,439 പേര്‍ വിദേശികളുമാണ്. ആരോഗ്യ മന്ത്രാലയത്തിലെ മൊത്തം സഊദിവല്‍ക്കരണം 75 ശതമാനമാണ്.

Most Popular

error: