Saturday, 27 July - 2024

ഹിന്ദു കാര്‍ഡിറക്കേണ്ട; ഞാനും ഒരു ഹിന്ദുതന്നെ, നന്ദിഗ്രാമില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് മമത

കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പി വിഭജനരാഷ്ട്രീയത്തിനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി.തനിക്കെതിരെ ബിജെപി ഹിന്ദു കാര്‍ഡിറക്കരുതെന്ന് മമത മുന്നറിയിപ്പു നല്‍കി. താനൊരു ഹിന്ദു പെണ്‍കുട്ടിയാണെന്നും മമത പറഞ്ഞു. നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.

ഹിന്ദു മുസ്‌ലീം കാര്‍ഡിറക്കിയാണ് സുവേന്തു അധികാരി പ്രചരണം നടത്തുന്നത്. ‘ഞാനൊരു ബ്രാഹ്മണ കുടുംബത്തില്‍ നിന്നാണ് വരുന്നത്. എന്നെ ആരും ഹിന്ദു ധര്‍മ്മം പഠിപ്പിക്കേണ്ടതില്ല’, മമത പറഞ്ഞു.തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്തു അധികാരിയും മമതാ ബാനര്‍ജിയുമാണ് നന്ദിഗ്രാമില്‍ ഏറ്റുമുട്ടുന്നത്. തൃണമൂലില്‍ മമതയുടെ വിശ്വസ്തനായിരുന്ന സുവേന്തു അടുത്തിടെയാണ് പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ എത്തിയത്.

മമത സ്ഥിരം മത്സരിക്കുന്ന ഭവാനിപുരില്‍ നിന്ന് മാറിയാണ് ഇക്കുറി നന്ദിഗ്രാമില്‍ ജനവിധി തേടുന്നത്.

Most Popular

error: