റിയാദ്: സഊദിയിലെ റിയാദിൽ തൃശൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. തുമൈറിൽ ജോലി ചെയ്യുന്ന തൃശുർ കൂളിമുറ്റം നെടുംപറമ്പ് അടക്കാപറമ്പിൽ സാലിം ശഫീഖ് (33)യാണ് ജോലിചെയ്യുന്ന കടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജസീലയാണ് ഭാര്യ.
പിതാവ്: സാലിം. മാതാവ്: നസീമ. ഇമ്രാൻ അസ്‌കർ ഏകമകനാണ്. തുമൈർ ജനറൽ ആശുപത്രിയിലുള്ള മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, തുമൈർ കെ.എം.സി.സി വെൽഫയർ വിംഗ് നേതാക്കളായ വാജിദ്, മുജീബ് വെള്ളിമുറ്റം എന്നിവർ രംഗത്തുണ്ട്.