Airlines Archives - Malayalam Press
	1	</sy:updateFrequency>
സഊദി എയർപോർട്ടുകൾ ഗൾഫ് രാജ്യങ്ങളിലെ വിമാന കമ്പനികളുടെ ഒപ്പറേറ്റിങ് കേന്ദ്രങ്ങളാകുന്നു; ദമാമിൽ നിന്നടക്കം വിവിധ രാജ്യങ്ങളിലേക്ക് ഗൾഫ് വിമാന കമ്പനികളുടെ നേരിട്ടുള്ള സർവീസുകൾ
ദമാം: സഊദിയിലെ വിമാനത്താവളങ്ങൾ ഗൾഫ് വിമാന കമ്പനികളുടെ ഒപ്പറേറ്റിങ് കേന്ദ്രങ്ങളാകുന്നു. നിലവിലെ യുദ്ധ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ വ്യോമ പാതകൾ അടഞ്ഞു കിടക്കുന്നതിനാൽ സർവ്വീസുകൾ അലങ്കോലമായതോടെയാണ് സഊദി കേന്ദ്രീകരിച്ചു സർവ്വീസുകൾ നടത്താൻ വിവിധ ഗൾഫ് രാജ്യങ്ങളിലെ വിമാന കമ്പനികൾ തയ്യാറായത്. കിഴക്കൻ സഊദിയിലെ ദമാമിൽ നിന്നടക്കം വിവിധ രാജ്യങ്ങളിലേക്ക് ഗൾഫ് വിമാന കമ്പനികളുടെ നേരിട്ടുള്ള സർവീസുകൾ ആരംഭിച്ചു. സഊദി വ്യോമ പാതകളിൽ ഇപ്പോഴും കാര്യമായ ഭീഷണികൾ ഇല്ലെന്നതും ഗൾഫ് വിമാന കമ്പനികളെ സഊദി അടിസ്ഥാനമാക്കി സർവ്വീസുകൾ നടത്താനും […]
The post സഊദി എയർപോർട്ടുകൾ ഗൾഫ് രാജ്യങ്ങളിലെ വിമാന കമ്പനികളുടെ ഒപ്പറേറ്റിങ് കേന്ദ്രങ്ങളാകുന്നു; ദമാമിൽ നിന്നടക്കം വിവിധ രാജ്യങ്ങളിലേക്ക് ഗൾഫ് വിമാന കമ്പനികളുടെ നേരിട്ടുള്ള സർവീസുകൾ appeared first on Malayalam Press.
ദമാം: സഊദിയിലെ വിമാനത്താവളങ്ങൾ ഗൾഫ് വിമാന കമ്പനികളുടെ ഒപ്പറേറ്റിങ് കേന്ദ്രങ്ങളാകുന്നു. നിലവിലെ യുദ്ധ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ വ്യോമ പാതകൾ അടഞ്ഞു കിടക്കുന്നതിനാൽ സർവ്വീസുകൾ അലങ്കോലമായതോടെയാണ് സഊദി കേന്ദ്രീകരിച്ചു സർവ്വീസുകൾ നടത്താൻ വിവിധ ഗൾഫ് രാജ്യങ്ങളിലെ വിമാന കമ്പനികൾ തയ്യാറായത്.
കിഴക്കൻ സഊദിയിലെ ദമാമിൽ നിന്നടക്കം വിവിധ രാജ്യങ്ങളിലേക്ക് ഗൾഫ് വിമാന കമ്പനികളുടെ നേരിട്ടുള്ള സർവീസുകൾ ആരംഭിച്ചു. സഊദി വ്യോമ പാതകളിൽ ഇപ്പോഴും കാര്യമായ ഭീഷണികൾ ഇല്ലെന്നതും ഗൾഫ് വിമാന കമ്പനികളെ സഊദി അടിസ്ഥാനമാക്കി സർവ്വീസുകൾ നടത്താനും പ്രേരിപ്പിക്കുന്നുണ്ട്.
അയൽ രാജ്യം കൂടിയായ ബഹ്‌റൈൻ ദേശീയ വിമാന കമ്പനി തങ്ങളുടെ ഒട്ടുമിക്ക സർവ്വീസുകളും ദമാമിൽ നിന്നാണ് നിലവിൽ സർവ്വീസുകൾ ഒപ്പറേറ്റ് ചെയ്യുന്നത്. യുദ്ധം തുടക്കത്തിൽ തന്നെ ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആരംഭിച്ച ഗൾഫ് എയർ സർവ്വീസുകൾ പിന്നീട്  ഗൾഫ് എയർ ഔദ്യോഗികമായി വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദമാമിൽ നിന്ന് കെയ്‌റോ, ലണ്ടൻ, ബാങ്കോക്ക്, മനില, പാരീസ്, നെയ്‌റോബി, കാസബ്ലാങ്ക, ഫ്രാങ്ക്ഫർട്ട് എന്നിവയുൾപ്പെടെ പുതിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടി സർവീസുകൾ ആരംഭിച്ചതായി ഗൾഫ് എയർ പ്രഖ്യാപിച്ചിട്ടുണ്ട്.
കുവൈത്തിന്റെ ദേശീയ വിമാന കമ്പനിയായ കുവൈത് എയറും സർവ്വീസ് ഓപ്പറേഷൻ ദമാം വഴി ആക്കിയിട്ടുണ്ട്. മർച്ച് 22 മുതൽ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ലോകമെമ്പാടുമുള്ള നിരവധി സ്ഥലങ്ങളിലേക്ക് കുവൈറ്റ് എയർവേയ്‌സ് സർവീസുകൾ ആരംഭിക്കുമെന്ന് ദമാം എയർപോർട്ട് കമ്പനി പ്രഖ്യാപിച്ചു. ലണ്ടൻ, കെയ്‌റോ, ഇസ്താംബുൾ, അമ്മാൻ, പാരീസ് എന്നിവ ഉൾപ്പെടുന്ന സ്ഥലങ്ങൾ വ്യോമയാന കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും യാത്രക്കാർക്ക് വിശാലമായ യാത്രാ സൗകര്യങ്ങൾ നൽകുകയും ചെയ്യുന്നു.
മേഖലയിലെ യുദ്ധം കാരണം ബഹ്‌റൈൻ വ്യോമാതിർത്തി തുടർച്ചയായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ ഗൾഫ് എയറിന്റെ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിൽ ദമാം വിമാനത്താവളത്തിന് ഇത് ഒരു വിജയമായി കണക്കാക്കപ്പെടുന്നു.
കുവൈത്തിലെ തന്നെ മറ്റൊരു പ്രധാന വിമാന കമ്പനിയായ ജസീറ എയർവൈസും ഇറാഖ് എയർവൈസും സർവീസുകൾ സഊദി കേന്ദ്രീകരിച്ചു മാറ്റിയിട്ടുണ്ട്. ബഹ്‌റൈൻ, കുവൈത് ദേശീയ വിമാന കമ്പനികളായ ഗൾഫ് എയറും കുവൈത് എയറും സഊദിയിലെ ദമാം വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ നടത്തുമ്പോൾ, കുവൈറ്റിലെ ജസീറ എയർവേയ്‌സ് സഊദിയിലെ ഖൈസുമ വിമാനത്താവളത്തിൽ നിന്നും ഇറാഖി എയർവേയ്‌സ് അറാർ വിമാനത്താവളത്തിൽ നിന്നുമാണ് സർവ്വീസുകൾ സജ്ജീകരിക്കുന്നത്.
ദുബൈ എയര്‍ സ്പേസ് അടച്ചു; നിരവധി വിമാനങ്ങൾ റദ്ദാക്കി
ദുബൈ: ഇറാനും ഇസ്റാഈലും തമ്മിലുള്ള സംഘർഷം കാരണം ദുബൈ വ്യോമപാത അടച്ചതിനെ തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് സർവീസുകൾ റദ്ദാക്കി. റദ്ദാക്കിയ സർവീസുകളിൽ ഷാർജയിലേക്കും ദുബായിലേക്കുമുള്ള ഓരോ സർവീസും, ഷാർജയിൽ നിന്ന് കണ്ണൂരിലേക്കുള്ള ഒരു സർവീസുമാണ് ഉൾപ്പെടുന്നത്. ദുബൈ വ്യോമപാത അടച്ചതാണ് ഈ സർവീസുകൾ റദ്ദാക്കാൻ കാരണമായതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. […]
The post ദുബൈ എയര്‍ സ്പേസ് അടച്ചു; നിരവധി വിമാനങ്ങൾ റദ്ദാക്കി appeared first on Malayalam Press.
ദുബൈ: ഇറാനും ഇസ്റാഈലും തമ്മിലുള്ള സംഘർഷം കാരണം ദുബൈ വ്യോമപാത അടച്ചതിനെ തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് സർവീസുകൾ റദ്ദാക്കി. റദ്ദാക്കിയ സർവീസുകളിൽ ഷാർജയിലേക്കും ദുബായിലേക്കുമുള്ള ഓരോ സർവീസും, ഷാർജയിൽ നിന്ന് കണ്ണൂരിലേക്കുള്ള ഒരു സർവീസുമാണ് ഉൾപ്പെടുന്നത്. ദുബൈ വ്യോമപാത അടച്ചതാണ് ഈ സർവീസുകൾ റദ്ദാക്കാൻ കാരണമായതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ദുബായ് ഇന്റർനാഷണൽ (DXB), ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ (DWC) എന്നിവയ്ക്ക്  കാര്യമായ കാലതാമസമോ റദ്ദാക്കലോ ഉണ്ടായേക്കാമെന്ന് ദുബായ് വിമാനത്താവളങ്ങൾ തിങ്കളാഴ്ച അറിയിച്ചിട്ടുണ്ട്.
ഇസ്റാഈൽ -ഇറാൻ സംഘർഷം രൂക്ഷമാകുന്നതുമായി ബന്ധപ്പെട്ട് ഇറാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെക്കുള്ള വ്യോമാതിർത്തികളാണ് അടച്ചത്. ഇതാണ് കേരളം ഉൾപ്പെടെ വിമാനങ്ങൾ തടസ്സങ്ങൾക്ക് കാരണം. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ഏറ്റവും പുതിയ ഫ്ലൈറ്റ് അപ്‌ഡേറ്റുകൾക്കായി അവരുടെ എയർലൈനുകളുമായി പരിശോധിക്കാൻ അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു. അബുദാബി വിമാനത്താവളവും (AUH) സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേരളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് മാത്രം ഗൾഫിലേക്കുള്ള ആറോളം സർവിസുകൾ റദ്ദാക്കിയതായി യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുറപ്പെടേണ്ട കണ്ണൂർ -ഷാർജ വിമാനവും എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ വ്യോമപാത അടച്ചിരിക്കുകയാണ്. നേരത്തെയുള്ള സംഘർഷത്തെ തുടർന്ന് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താനും വ്യോമപാത അനുവദിക്കുന്നില്ല. ഈ വ്യോമപാതകൾ ഒഴിവാക്കി വിമാനങ്ങൾ പലതും ഒമാൻ വ്യോമപാതിയിലേക്ക് മാറിയിരിക്കുകയാണ്. ഇതോടെ ഈ പാതയിൽ എയർട്രാഫിക് ഗണ്യമായി വർധിച്ചിട്ടുണ്ട്.
ബുധനാഴ്ച പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഷാർജ-കോഴിക്കോട് വിമാനം, മംഗലാപുരം-ദുബൈ വിമാനം, കൊച്ചി-ഷാർജ വിമാനം, കണ്ണൂർ-ഷാർജ വിമാനം, വ്യാഴാഴ്ച പുറപ്പെടേണ്ട വിവിധ വിമാനങ്ങൾ എന്നിവ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്കുള്ള സർവീസുകളും റദ്ദാക്കപ്പെടുന്നവയിൽ ഉൾപ്പെടും.
ബഹ്‌റൈൻ- കോഴിക്കോട്, കോഴിക്കോട്- ബഹ്‌റൈൻ സർവിസും റദ്ദാക്കിയിട്ടുണ്ട്. കോഴിക്കോട്-കുവൈത്ത് സർവിസ് മൂന്നു മണിക്കൂറും, കണ്ണൂർ സർവീസ് മണിക്കൂറുകളും വൈകി. മസ്കത്ത്-കണ്ണൂർ, മസ്കത്ത്-കോഴിക്കോട് സർവീസുകളും വൈകി.
അപ്രതീക്ഷിതമായി വിമാന സർവീസുകൾ താളം തെറ്റുന്നത് നിരവധി യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാകും. പ്രത്യേകിച്ച് ഗൾഫിലെ വേനലവധിക്ക് കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങുന്ന സമയം കൂടിയാണ് എന്നതിനാൽ നിരവധി പേർക്ക് വലിയ പ്രയാസം സൃഷ്ടിക്കും. മേഖലയിലെ സാഹചര്യത്തിന് അനുസരിച്ച് വിമാന സർവീസുകൾ തടസപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഷെഡ്യൂൾ പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം വിവിധ ഗൾഫ് രാജ്യ വിമാനത്താവള അധികൃതർ യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകൾ; പുതിയ റാങ്കിങ്ങ് പുറത്ത്, പട്ടികയിൽ മുമ്പിൽ ഗൾഫ് വിമാന കമ്പനികളും
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടികയില്‍ എമിറേറ്റ്‌സും ഖത്തര്‍ എയര്‍വേഴ്‌സും മൂന്നാമത്; ഇത്തിഹാദ് അഞ്ചാം സ്ഥാനത്ത് ദുബൈ: അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ ഞെട്ടലിലാണ് ലോകം. എയര്‍ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനര്‍ 787 വിമാനം ടേക്ക് ഓഫിന് പിന്നാലെ തകര്‍ന്നു വീണ് വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ എല്ലാവരും മരിച്ച അപകടത്തിന്‍റെ കാരണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. വിമാനത്തിന്‍റെ സുരക്ഷയെ പറ്റിയും ആശങ്കകള്‍ ഉയരുമ്പോള്‍ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ലോകത്തിലെ സുരക്ഷിതമായ വിമാന കമ്പനികള്‍ ഏതാണെന്ന് നോക്കാം. എയര്‍ലൈന്‍ […]
The post ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകൾ; പുതിയ റാങ്കിങ്ങ് പുറത്ത്, പട്ടികയിൽ മുമ്പിൽ ഗൾഫ് വിമാന കമ്പനികളും appeared first on Malayalam Press.
ക്വാണ്ടാസ്
എസ്എഎസ്
ഐബീരിയ
എച്ച്‌കെ എക്‌സ്പ്രസ്
ഈസിജെറ്റ്
വോളാരിസ്
ഫ്‌ലൈ ദുബായ്
വ്യൂലിംഗ്
ജെറ്റ്2
വെസ്റ്റ്‌ജെറ്റ്
യൂറോവിംഗ്‌സ്
സെബു പസഫിക്
ZipAir