ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകൾ; പുതിയ റാങ്കിങ്ങ് പുറത്ത്, പട്ടികയിൽ മുമ്പിൽ ഗൾഫ് വിമാന കമ്പനികളും

0
262

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടികയില്‍ എമിറേറ്റ്‌സും ഖത്തര്‍ എയര്‍വേഴ്‌സും മൂന്നാമത്; ഇത്തിഹാദ് അഞ്ചാം സ്ഥാനത്ത്

ദുബൈ: അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ ഞെട്ടലിലാണ് ലോകം. എയര്‍ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനര്‍ 787 വിമാനം ടേക്ക് ഓഫിന് പിന്നാലെ തകര്‍ന്നു വീണ് വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ എല്ലാവരും മരിച്ച അപകടത്തിന്‍റെ കാരണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. വിമാനത്തിന്‍റെ സുരക്ഷയെ പറ്റിയും ആശങ്കകള്‍ ഉയരുമ്പോള്‍ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ലോകത്തിലെ സുരക്ഷിതമായ വിമാന കമ്പനികള്‍ ഏതാണെന്ന് നോക്കാം.

എയര്‍ലൈന്‍ റേറ്റിങ്സ്.കോം എന്ന വെബ്സൈറ്റിന്‍റെ ഏറ്റവും പുതിയ റാങ്കിങില്‍ സുരക്ഷിതമായ എയര്‍ലൈനുകളില്‍ ഒന്നാമതായുള്ളത് എയര്‍ ന്യൂസിലാന്‍ഡ് ആണ്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഫുൾ സര്‍വീസ് എയര്‍ലൈനായാണ് എയര്‍ ന്യൂസിലാന്‍ഡ് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ലോ-കോസ്റ്റ് ക്യാരിയറായി തെരഞ്ഞെടുത്തിരിക്കുന്നത് എച്ച് കെ എക്സ്‍പ്രസിനെയാണ്.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടികയില്‍ ഇടംനേടി ഗള്‍ഫിലെ പ്രമുഖ വിമാനക്കമ്പനികള്‍. AirlineRatings.com വെളിപ്പെടുത്തിയ ഏറ്റവും പുതിയ റാങ്കിംഗ് അനുസരിച്ച്,  ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ചെലവ് കുറഞ്ഞ കാരിയര്‍ എച്ച്‌കെ എക്‌സ്പ്രസ് ആണ്. യുഎഇയില്‍ നിന്ന് സര്‍വീസ് നടത്തുന്ന മറ്റ് ഗള്‍ഫ് വിമാനക്കമ്പനികളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലെ വിമാന കമ്പനികള്‍, പ്രത്യേകിച്ച് യുഎഇയില്‍ നിന്നുള്ള എയര്‍ലൈനുകള്‍ പട്ടികയില്‍ മുമ്പിലുണ്ട്. സുരക്ഷിതമായ ഫുൾ സര്‍വീസ് വിമാനങ്ങളുടെ ലിസ്റ്റില്‍ ഖത്തര്‍ എയര്‍വേയ്സും ദുബൈയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സും മൂന്നാം സ്ഥാനത്തെത്തി. അബുദാബിയുടെ ഇത്തിഹാദ് എയര്‍വേയ്സ് റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തുണ്ട്.

സുരക്ഷിതമായ ലോ കോസ്റ്റ് ക്യാരിയറുകളില്‍ ഫ്ലൈദുബൈയും എയര്‍ അറേബ്യയും ഉൾപ്പെട്ടിട്ടുണ്ട്. എയര്‍ ന്യൂസിലാന്‍ഡിന് തൊട്ട് പിന്നാലെ ക്വാണ്ടാസ് എയര്‍ലൈന്‍സുമുണ്ട്. ഇരു എയര്‍ലൈനുകളും തമ്മില്‍ 1.50 പോയിന്‍റുകളുടെ വ്യത്യാസം മാത്രമാണുള്ളത്. ഫ്ലീറ്റ് ഏജ്, ഫ്ലീറ്റ് സൈസ്, അപകടങ്ങള്‍, അപകടങ്ങളിലെ മരണ നിരക്ക്, ലാഭം, ഐഒഎസ്എ സര്‍ട്ടിഫിക്കേഷന്‍, ഐസിഎഒ കൺട്രി ഓ‍ഡിറ്റ് പാസ്സ്, പൈലറ്റ് സ്കില്‍ പരിശീലനം എന്നിവ അടിസ്ഥാനമാക്കിയാണ് എയര്‍ലൈനുകളുടെ റാങ്കിങ് നിശ്ചയിക്കുന്നത്.

2025ലെ ഏറ്റവും സുരക്ഷിതമായ മുഴുവന്‍ സര്‍വീസ് എയര്‍ലൈനുകള്‍

എയര്‍ ന്യൂസിലാന്‍ഡ്

ക്വാണ്ടാസ്

കാത്തേ പസഫിക്, ഖത്തര്‍ എയര്‍വേയ്‌സ്, എമിറേറ്റ്‌സ്

വിര്‍ജിന്‍ ഓസ്‌ട്രേലിയ

ഇത്തിഹാദ് എയര്‍വേയ്‌സ്

എ.എന്‍.എ.

EVA എയര്‍

കൊറിയന്‍ എയര്‍

അലാസ്‌ക എയര്‍ലൈനുകള്‍

ടര്‍ക്കിഷ് എയര്‍ലൈന്‍സ് (THY)

ടിഎപി പോര്‍ച്ചുഗല്‍

ഹവായിയന്‍ എയര്‍ലൈന്‍സ്

അമേരിക്കന്‍ എയര്‍ലൈന്‍സ്

എസ്എഎസ്

ബ്രിട്ടീഷ് എയര്‍വേയ്‌സ്

ഐബീരിയ

ഫിന്‍ എയര്‍

ലുഫ്താന്‍സ/സ്വിസ്

ജെഎഎല്‍

എയര്‍ കാനഡ

ഡെല്‍റ്റ എയര്‍ലൈന്‍സ്

വിയറ്റ്‌നാം എയര്‍ലൈന്‍സ്

യുണൈറ്റഡ് എയര്‍ലൈന്‍സ്

2025ലെ ഏറ്റവും ചെലവ് കുറഞ്ഞ എയര്‍ലൈനുകള്‍

എച്ച്‌കെ എക്‌സ്പ്രസ്

ജെറ്റ്സ്റ്റാര്‍ ഗ്രൂപ്പ്

റയാനെയര്‍

ഈസിജെറ്റ്

ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ്

എയര്‍ ഏഷ്യ

വിസ് എയര്‍

വിയറ്റ്‌ജെറ്റ് എയര്‍

സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്

വോളാരിസ്

ഫ്‌ലൈ ദുബായ്

നോര്‍വീജിയന്‍

വ്യൂലിംഗ്

ജെറ്റ്2

സണ്‍ കണ്‍ട്രി എയര്‍ലൈനുകള്‍

വെസ്റ്റ്‌ജെറ്റ്

ജെറ്റ്ബ്ലൂ എയര്‍വേസ്

എയര്‍ അറേബ്യ

ഇന്‍ഡിഗോ

യൂറോവിംഗ്‌സ്

അല്ലെജിയന്റ് എയര്‍

സെബു പസഫിക്

ZipAir

സ്‌കൈ എയര്‍ലൈന്‍

എയര്‍ ബാള്‍ട്ടിക്