ദുബൈ എയര്‍ സ്പേസ് അടച്ചു; നിരവധി വിമാനങ്ങൾ റദ്ദാക്കി

0
193

ദുബൈ: ഇറാനും ഇസ്റാഈലും തമ്മിലുള്ള സംഘർഷം കാരണം ദുബൈ വ്യോമപാത അടച്ചതിനെ തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് സർവീസുകൾ റദ്ദാക്കി. റദ്ദാക്കിയ സർവീസുകളിൽ ഷാർജയിലേക്കും ദുബായിലേക്കുമുള്ള ഓരോ സർവീസും, ഷാർജയിൽ നിന്ന് കണ്ണൂരിലേക്കുള്ള ഒരു സർവീസുമാണ് ഉൾപ്പെടുന്നത്. ദുബൈ വ്യോമപാത അടച്ചതാണ് ഈ സർവീസുകൾ റദ്ദാക്കാൻ കാരണമായതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ദുബായ് ഇന്റർനാഷണൽ (DXB), ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ (DWC) എന്നിവയ്ക്ക്  കാര്യമായ കാലതാമസമോ റദ്ദാക്കലോ ഉണ്ടായേക്കാമെന്ന് ദുബായ് വിമാനത്താവളങ്ങൾ തിങ്കളാഴ്ച അറിയിച്ചിട്ടുണ്ട്.

ഇസ്റാഈൽ -ഇറാൻ സംഘർഷം രൂക്ഷമാകുന്നതുമായി ബന്ധപ്പെട്ട് ഇറാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെക്കുള്ള വ്യോമാതിർത്തികളാണ് അടച്ചത്. ഇതാണ് കേരളം ഉൾപ്പെടെ വിമാനങ്ങൾ തടസ്സങ്ങൾക്ക് കാരണം. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ഏറ്റവും പുതിയ ഫ്ലൈറ്റ് അപ്‌ഡേറ്റുകൾക്കായി അവരുടെ എയർലൈനുകളുമായി പരിശോധിക്കാൻ അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു. അബുദാബി വിമാനത്താവളവും (AUH) സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് മാത്രം ഗൾഫിലേക്കുള്ള ആറോളം സർവിസുകൾ റദ്ദാക്കിയതായി യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുറപ്പെടേണ്ട കണ്ണൂർ -ഷാർജ വിമാനവും എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ വ്യോമപാത അടച്ചിരിക്കുകയാണ്. നേരത്തെയുള്ള സംഘർഷത്തെ തുടർന്ന് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താനും വ്യോമപാത അനുവദിക്കുന്നില്ല. ഈ വ്യോമപാതകൾ ഒഴിവാക്കി വിമാനങ്ങൾ പലതും ഒമാൻ വ്യോമപാതിയിലേക്ക് മാറിയിരിക്കുകയാണ്. ഇതോടെ ഈ പാതയിൽ എയർട്രാഫിക് ഗണ്യമായി വർധിച്ചിട്ടുണ്ട്.

 

ബുധനാഴ്ച പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഷാർജ-കോഴിക്കോട് വിമാനം, മംഗലാപുരം-ദുബൈ വിമാനം, കൊച്ചി-ഷാർജ വിമാനം, കണ്ണൂർ-ഷാർജ വിമാനം, വ്യാഴാഴ്ച പുറപ്പെടേണ്ട വിവിധ വിമാനങ്ങൾ എന്നിവ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്കുള്ള സർവീസുകളും റദ്ദാക്കപ്പെടുന്നവയിൽ ഉൾപ്പെടും.

ബഹ്‌റൈൻ- കോഴിക്കോട്, കോഴിക്കോട്- ബഹ്‌റൈൻ സർവിസും റദ്ദാക്കിയിട്ടുണ്ട്. കോഴിക്കോട്-കുവൈത്ത് സർവിസ് മൂന്നു മണിക്കൂറും, കണ്ണൂർ സർവീസ് മണിക്കൂറുകളും വൈകി. മസ്കത്ത്-കണ്ണൂർ, മസ്കത്ത്-കോഴിക്കോട് സർവീസുകളും വൈകി.

അപ്രതീക്ഷിതമായി വിമാന സർവീസുകൾ താളം തെറ്റുന്നത് നിരവധി യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാകും. പ്രത്യേകിച്ച് ഗൾഫിലെ വേനലവധിക്ക് കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങുന്ന സമയം കൂടിയാണ് എന്നതിനാൽ നിരവധി പേർക്ക് വലിയ പ്രയാസം സൃഷ്ടിക്കും. മേഖലയിലെ സാഹചര്യത്തിന് അനുസരിച്ച് വിമാന സർവീസുകൾ തടസപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഷെഡ്യൂൾ പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം വിവിധ ഗൾഫ് രാജ്യ വിമാനത്താവള അധികൃതർ യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക