യു എ ഇ ഗ്രീൻ ലിസ്റ്റിൽ കൂടുതൽ രാജ്യങ്ങൾ

0
3554

അബുദാബി: സാംസ്കാരിക, ടൂറിസം വകുപ്പ്- അബുദാബി (ഡിസിടി- അബുദാബി) 2021 സെപ്റ്റംബർ 1 (യുഎഇ സമയം 12:01) മുതൽ പ്രാബല്യത്തിൽ വരുന്ന അബുദാബിയിലേക്കുള്ള യാത്രയ്ക്കായി പുതുക്കിയ ‘ഗ്രീൻ ലിസ്റ്റ്’ പുറത്തിറക്കി. അബുദാബിയിലേക്ക് സന്ദർശകർക്ക് യാത്ര ചെയ്യാവുന്ന ‘ഹരിത’ രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പൂർണ്ണ പട്ടികയിലാണ് കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തിയത്.  കൂടാതെ, ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിർബന്ധിത ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കപ്പെടും.

അൽബേനിയ, അർമേനിയ, ഓസ്ട്രേലിയ, ഓസ്ട്രിയ, ബഹ്‌റൈൻ, ബെൽജിയം, ഭൂട്ടാൻ, ബ്രൂണെ, ബൾഗേറിയ, കാനഡ, ചൈന, കൊമോറോസ്, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ഫിൻലാൻഡ്, ജർമ്മനി, ഗ്രീസ്, ഹോങ്കോംഗ് (SAR), ഹംഗറി, അയർലൻഡ്, ഇറ്റലി, ജപ്പാൻ, ജോർദാൻ, കുവൈറ്റ്, കിർഗിസ്ഥാൻ, ലക്സംബർഗ്, മാലിദ്വീപ്, മാൾട്ട, മൗറീഷ്യസ്, മോൾഡോവ, മൊണാക്കോ, നെതർലാന്റ്സ്, ന്യൂസിലാന്റ്, നോർവേ, ഒമാൻ, പോളണ്ട്, പോർച്ചുഗൽ, ഖത്തർ, റൊമാനിയ, സാൻ മറിനോ, സഊദി അറേബ്യ, സെർബിയ, സീഷെൽസ്, സിംഗപ്പൂർ, സ്ലൊവാക്യ, സ്ലൊവേനിയ, ദക്ഷിണ കൊറിയ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തായ്‌വാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉക്രെയ്ൻ.

ആഗോള കൊവിഡ് -19 സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ പട്ടിക മാറ്റത്തിന് വിധേയമാക്കികൊണ്ടേയിരിക്കും.