റിയാദ്: ഇന്ന് പുലർച്ചെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യമനിലെ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റെന്ന് സഖ്യ സേന അറിയിച്ചു. ഡ്രോൺ സഊദി സഖ്യസേന തകർത്തിട്ടെങ്കിലും അവശിഷ്ടങ്ങൾ പതിച്ചാണ് എട്ടു പേർക്ക് പരിക്കേറ്റത്. ഒരു വിമാനത്തിനും ചെറിയ കേടുപാടുകളുണ്ടാവുകയും ചെയ്തിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ടനുസരിച്ചുള്ള വാർത്തകളാണ് സഖ്യ സേന പുറത്ത് വിട്ടത്.
ഇത് യുദ്ധക്കുറ്റമാണെന്നും സംഭവത്തിൽ തിരിച്ചടിക്കുമെന്നും സഊദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. യമനിലെ വിമത വിഭാഗമായ ഹൂതികളാണ് ആക്രമണ ശ്രമം നടത്തിയത്. മറ്റൊരു ഡ്രോണ്‍ സുരക്ഷ സേന വെടിവെച്ചിട്ടിരുന്നു. ആക്രമണത്തെ തുടർന്ന് ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ റണ്വേയിലുണ്ടായിരുന്നതിനാല് മണിക്കൂറുകളോളം വിമാനത്താവളം അടച്ചിട്ടതിനെ തുടർന്ന് ഏതാനും മണിക്കൂറുകൾ സുരക്ഷയുടെ ഭാഗമായി സർവീസ് നിർത്തി വെച്ചിരുന്നെങ്കിലും വീണ്ടും പ്രവർത്തനം സാധാരണ നിലയിലായിട്ടുണ്ട്.






