ദുബൈ: ദുബൈ വിമാനത്താവളത്തിലേക്ക് യു.എ.ഇയിലെ എല്ലാ എമിറേറ്റിലെ വിസക്കാർക്കും യാത്ര ചെയ്യാമെന്ന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
നേരത്തെ ദുബൈ വിസക്കാർക്ക് മാത്രമായിരുന്നു അനുമതി നൽകിയിരുന്നത്. എംപ്ലോയ്മെന്റ് വിസ, വിസിറ്റ് വിസ, റെസിഡൻറ് വിസ തുടങ്ങിയവക്കെല്ലാം അനുമതി നൽകും. ദുബൈ റെസിഡൻറ് വിസക്കാർ ജി.ഡി.ആർ.എഫ്.എയുടെയും മറ്റ് എമിറേറ്റിൽ റെസിഡൻറ് വിസയുള്ളവർ ഐ.സി.എയുടെയും അനുമതിയാണ് നേടേണ്ടത്.
48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ നെഗറ്റീവ് ഫലം, യാത്രക്ക് ആറ് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പി.സി.ആർ ഫലവും കരുതണം.




