റിയാദ്: സഊദിയിൽ പ്രവാസി ഉൾപ്പെടെ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി. കൊലപാതകക്കേസുകളിൽ പ്രതികളായ രണ്ട് സഊദി പൗരന്മാരുടെയും മയക്ക് മരുന്ന് കടത്തിയ ഒരു വിദേശിയുടെയയും വധ ശിക്ഷയാണ് ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് നടപ്പാക്കിയത്. സഊദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നോർത്തേൺ ബോഡറിൽ ഒരു സഊദി പൗരനെ നിറയൊഴിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ സഊദി പൗരനെ വധശിക്ഷക്ക് വിധേയനാക്കിയത്. മക്ക പ്രവിശ്യയിൽ ഒരു സഊദി പൗരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ആയിരുന്നു സ്വദേശിയുടെ വധശിക്ഷ നടപ്പാക്കിയത്.
വിദേശിയുടെ വധശിക്ഷ മദീന പ്രാവിശ്യയിലാണ് നടപ്പിലാക്കിയത്. സഊദിയിലേക്ക് കൊക്കെയ്ൻ കടത്തിയ നൈജീരിയൻ പൗരനെയാണ് വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്..
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





