കമറാനും ഷംലാനും കടത്തി, സഊദിയിൽ മലയാളി പിടിയിലായി; ജാഗ്രതൈ

0
4281

ജിസാൻ: സഊദിയിലേക്ക് അനധികൃതമായി സിഗരറ്റ് കടത്തുന്നതിൽ കണ്ണിയായ മലയാളി പിടിയിൽ. യമനിൽ നിന്ന് സഊദിയിലേക്ക് കടത്തുന്ന വില കുറഞ്ഞ സിഗരറ്റുകളായ കമറാനും ഷംലാനും കടത്തിയ മലയാളിയാണ് പോലീസ് പിടികൂടിയത്. സഊദിയിൽ സിഗരറ്റ് വില കൂടുതൽ ആയതിനാൽ അനധികൃതമായി അയൽ രാജ്യമായ യമനിൽ നിന്ന് കടത്തുന്നതാണ് ഈ സിഗരറ്റുകൾ.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മലയാളി പിടിയിലായത്. യമനിനോട് അതിർത്തി പങ്കിടുന്ന സഊദിയിലെ ജിസാൻ മേഖലയിൽ വെച്ചായിരുന്നു വർഷങ്ങളായി സഊദിയിൽ ജോലി ചെയ്യുന്ന ഈ മലയാളി യുവാവ് ചെക്കിംഗിൽ പെട്ടത്. പെട്ടെന്ന് പണം ഉണ്ടാക്കാനായി അനധികൃതമായി സിഗരറ്റ് കടത്തിയ ഇയാളുടെ വാഹനം പരിശോധനക്ക് ശേഷം സിഗരറ്റുകൾ സഹിതം അധികൃതർ പിടിച്ചെടുക്കുകയായിരുന്നു.

പിന്നീട് സ്പോൺസർ വൻ തുക പിഴ നൽകിയതിനു ശേഷമായിരുന്നു പ്രസ്തുത വാഹനം പുറത്തിറക്കിയത്. എന്നാൽ ഈ മലയാളിയുടെ ദുര്യോഗം അത് കൊണ്ടും തീർന്നില്ല. മറ്റൊരു വിഷയത്തിൽ  ചെക്കിംഗിൽ പെട്ട് ആൾ ഇപ്പോൾ ജയിലിലാണുള്ളത്. ജയിലിൽ ആകാൻ നേരത്തെയുള്ള സിഗരറ്റ് കടത്ത് കേസും ഒരു കാരണമായിട്ടുണ്ടോ എന്നത് പ്രവാസികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്.

പ്രവാസികൾ ഇത്തരം നുലാമാലകളിൽ പെടാതിരിക്കാൻ അതീവ ജാഗ്രത പുലർത്തണമെന്നും പെട്ടെന്ന് പണമുണ്ടാക്കാനുള്ള അനധികൃത കുറുക്കു വഴികൾ ഉപേക്ഷിക്കണമെന്നും സാമൂഹിക പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു. നേരത്തെ ബഹ്‌റൈനിൽ നിന്ന് കോസ്‌വേ വഴി സഊദിയിലേക്ക് സിഗരറ്റ് കടത്തുന്ന സംഭവത്തിലും പ്രവാസികൾ പിടിയിൽ ആയിട്ടുണ്ട്. പെട്ടെന്ന് പണം കണ്ടെത്താനുള്ള പ്രവാസികളുടെ തിടുക്കമാണ് ഇത്തരം സംഭവങ്ങളിൽ പെടുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക