റിയാദ്: റിയാദിൽ തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു. തൃശൂർ അടൂർ വെള്ളറക്കാട് വലിയ സിയാറത്തിങ്ങൽ വലിയത്തിങ്ങൽ നൗഷാദ്(46) ആണ് എക്സിറ്റ് 14 റബ്വയിൽ മരണപ്പെട്ടത്. കുഞ്ഞിക്കോയ തങ്ങൾ- അത്തുബീവി ദമ്പതികളുടെ മകനാണ്.
ഭാര്യ: റഹ്മത്ത്
നടപടി ക്രമങ്ങളുമായ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ബഷീർ മുല്ലപ്പള്ളി, ഹാഷിം കോട്ടക്കൽ, ഹാഷിർ തങ്ങൾ, മൊയ്തീൻ കുട്ടി പൊൻമള എന്നിവർ രംഗത്തുണ്ട്.




